Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂ​ന്നാ​റി​ലെ​ വ​ൻ​കി​ട കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കും

text_fields
bookmark_border
മൂ​ന്നാ​റി​ലെ​ വ​ൻ​കി​ട കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കും
cancel

മൂന്നാർ: മൂന്നാറിലെയും സമീപ പ്രദേശങ്ങളിെലയും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ. ദേവികുളം സബ് കലക്ടർ വി. ശ്രീറാം വെങ്കിട്ടരാമനാണ് യോഗം വിളിച്ചത്. ചെറുകിടക്കാരെ ഒഴിവാക്കി വൻകിട കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. പള്ളിവാസൽ, ചിത്തിരപുരം, ലക്ഷ്മി, പോതമേട് ഭാഗങ്ങളിൽ പുതുതായി സർക്കാർ ഭൂമി കൈയേറി റിസോർട്ടുകളും കോട്ടേജുകളും നിർമിച്ചിരിക്കുന്നവരുടെ പട്ടിക തഹസിൽദാർമാർ രണ്ടുദിവസത്തിനകം സബ് കലക്ടർക്ക് കൈമാറും. 2016 വരെയുള്ള പട്ടിക സബ് കലക്ടർക്ക് കൈമാറിയിട്ടുണ്ട്. പുതുതായി പലയിടങ്ങളിലും കൈയേറ്റം നടക്കുന്നതായി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.  

രാവിലെ 11ന് ആരംഭിച്ച യോഗം രണ്ടുണിക്കൂറോളം നീണ്ടു. ചെറുകിടക്കാരെ ഒഴിവാക്കി നടത്തുന്ന കൈയേറ്റം ഒഴിപ്പിക്കൽ വിജയം കാണുമെന്ന് പ്രതീക്ഷയിലാണ് റവന്യൂ അധികൃതർ.  പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം അനധികൃതമായി നിർമിച്ച റിസോർട്ടിെൻറ റിസർേവ നടപടി വീണ്ടും നടത്താൻ യോഗം തീരുമാനിച്ചു. രണ്ടുപ്രാവശ്യം റിസോർട്ടിന് സ്റ്റോപ് മെമ്മോ നൽകിയെങ്കിലും പണി പൂർത്തിയാക്കി കെട്ടിടം തുറന്നുപ്രവർത്തിക്കുകയാണ്. യോഗതീരുമാനങ്ങൾ ബുധനാഴ്ച കലക്ടർ ജി.ആർ. ഗോകുലിെൻറ നേതൃത്വത്തിൽ ചേരുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചർച്ചചെയ്യും.  കലക്ടറുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ കലക്ടറും സബ് കലക്ടറും പങ്കെടുക്കും. തുടർന്ന്, ശനിയാഴ്ച ഇരുവരും വീണ്ടും യോഗം ചേർന്നശേഷമായിരിക്കും മറ്റു നടപടികളെന്നാണ് സൂചന. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - munnar
Next Story