മൂന്നാർ സ്പെഷൽ റവന്യൂ ഒാഫിസ് പ്രവർത്തനം നിലക്കുന്നു
text_fieldsഅടിമാലി: മൂന്നാറിലെ ഭൂമി കൈയേറ്റം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൂന്നാർ സ്പെഷൽ റവന്യൂ ഓഫിസിെൻറ പ്രവർത്തനം നിലക്കുന്നു. കൈയേറ്റവും വ്യാജപട്ടയങ്ങളും കണ്ടെത്താൻ വേണ്ടിമാത്രം 2010ൽ തുടങ്ങിയ ഓഫിസിെൻറ പ്രവർത്തനമാണ് പ്രധാന ഉദ്യോഗസ്ഥനടക്കം ഇല്ലാതെ അവതാളത്തിലായത്. സ്പെഷൽ തഹസിൽദാർ, നാല് റവന്യൂ ഇൻസ്പെക്ടർമാർ എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥരുമായിട്ടാണ് ഓഫിസ് തുടങ്ങിയത്. എന്നാൽ, തഹസിൽദാർക്ക് പീരുമേട് പട്ടയവിതരണവുമായി ബന്ധപ്പെട്ട അധിക ചുമതല കൂടി നൽകുകയും മൂന്ന് റവന്യൂ ഇൻസ്പെക്ടറെ ഇവിടെ നിന്ന് മാറ്റുകയും ചെയ്തതോടെ ഓഫിസ് പ്രവർത്തനം തടസ്സപ്പെട്ടു.
ആഴ്ചയിലൊരിക്കൽ എത്തുന്ന തഹസിൽദാർക്ക് മൂന്നാറിലെ കൈയേറ്റങ്ങളോ വ്യാജപട്ടയങ്ങളോ കണ്ടെത്തി നടപടി സ്വീകരിക്കാനാകുന്നില്ല. തുടക്കത്തിൽ കെ.ഡി.എച്ച്, മാങ്കുളം, മറയൂർ, കീഴാന്തൂർ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, കാന്തല്ലൂർ, ചിന്നക്കനാൽ, പള്ളിവാസൽ, ആനവിരട്ടി വില്ലേജുകൾ ഈ ഓഫിസ് പരിധിയിലായിരുന്നു. എന്നാൽ, ജീവനക്കാർ കുറഞ്ഞതോടെ പ്രവർത്തന പരിധി കെ.ഡി.എച്ച്, മാങ്കുളം വില്ലേജുകളിൽ മാത്രമായി നിജപ്പെടുത്തി. ഓഫിസ് തുടങ്ങി ആദ്യവർഷം കുണ്ടള, മാട്ടുപ്പെട്ടി, രാജമല എന്നിവിടങ്ങളിലെ കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മൂന്നാറിൽ പെേട്രാൾ പമ്പ് ഉടമക്കെതിരെ നടപടിയെടുത്തതോടെ ചില കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദത്തെത്തുടർന്ന് പ്രവർത്തനം കാര്യക്ഷമമല്ലാതായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈയേറ്റം റിപ്പോർട്ട് ചെയ്യപ്പെടുന്ന പള്ളിവാസൽ, ചിന്നക്കനാൽ, കെ.ഡി.എച്ച് വില്ലേജുകളിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് കൈയേറ്റങ്ങൾ വ്യാപകമാക്കിയത്. മൂന്നാർ വനം ഡിവിഷനു കീഴിൽ മാത്രം രണ്ടു വർഷത്തിനിടെ 300 ഹെക്ടറിലേറെ ഭൂമി നഷ്ടമായി. ചൊക്രമുടിയിൽ മുൻ മൂന്നാർ ദൗത്യസംഘം പിടിച്ചെടുത്ത് വനംവകുപ്പിനു കൈമാറിയ ഭൂമിയിൽ ഇപ്പോൾ മാഫിയ പിടിമുറുക്കി. നടയാറിലും വനംവകുപ്പിനു ഭൂമി നഷ്ടമായി. ലക്ഷ്മിയിൽ കുത്തകപ്പാട്ട ഏലപ്പട്ടയത്തിൽ 20 കോേട്ടജുകളാണ് നിയമവിരുദ്ധമായി പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
