ആദ്യം ലൈക്ക്; പിന്നാലെ സസ്പെൻഷൻ, ഇടുക്കി എസ്.പിയുടെ നടപടി വിവാദത്തിൽ
text_fieldsതൊടുപുഴ: ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് െചയ്ത അ ന്വേഷണ സംഘത്തിലെ അഞ്ചുപേരെ സസ്പെൻഡ് െചയ്ത നടപടി വിവാദമാകുന്നു. രണ്ടു രാത്രിയ ും പകലും തമിഴ്നാട്ടിലൂടെ അലഞ്ഞ് പ്രതിയെ കൈയോടെ പൊക്കി തിരിച്ചെത്തിയപ്പോൾ കാത്തിരു ന്നത് ജില്ല െപാലീസ് മേധാവിയുടെ സസ്പെൻഷൻ ഒാർഡർ. അതും വാട്സ്ആപ് സന്ദേശത്തി ലൂടെ മാധ്യമങ്ങൾക്ക് വാർത്ത ലഭിച്ചെന്ന പേരിൽ.
നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്സ്’ റിസോർട്ടിൽ ഉടമ കോട്ടയം മാങ്ങാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), സഹായി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബോബിനെ മധുരയിലെ സിനിമ തിയറ്റർ വളഞ്ഞ് രാജാക്കാട് എസ്.െഎ അനൂപ്മോെൻറ നേതൃത്വത്തിലെ പ്രത്യേക സംഘം പിടികൂടിയെന്ന സന്ദേശം ആദ്യം പോയത് ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ ഫോണിലേക്കാണ്. ൈഡ്രവർ സനീഷ് വാട്സ് ആപ് സന്ദേശമായാണ് പ്രതിയുമായുള്ള ചിത്രം സഹിതം നൽകിയത്. എസ്.പി ഇതിന് ലൈക്ക് അടിച്ചു. ഇതിെൻറ ആവേശത്തിൽ മൂന്നാർ െപാലീസ് ഡിവിഷൻ ഗ്രൂപ്പിലും സനീഷ് ഇതേ പോസ്റ്റിട്ടു. പിറ്റേന്ന് മാധ്യമങ്ങളിലും മുഖ്യപ്രതി പിടിയിലായ വാർത്ത വന്നു. വാർത്തസമ്മേളനം നടത്തി അറസ്റ്റ് വിവരം പറയാനിരുന്ന എസ്.പി ഇതോടെ പ്രകോപിതനായി.
രാജാക്കാട് എസ്.െഎയുടെ നേതൃത്വത്തിലുള്ള മൂന്നാർ ഡിവൈ.എസ്.പിയുടെ കീഴിലെ പ്രത്യേക സംഘം അച്ചടക്കം ലംഘിച്ചെന്ന് നിഗമനത്തിലെത്തിയ അദ്ദേഹം റിപ്പോർട്ട് തേടി. തുടർന്നാണ് മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന പേരിൽ എ.എസ്.െഎമാരായ ഉലഹന്നാൻ, സജി എൻ. പോൾ, സി.പി.ഒ രമേശ്, സിവിൽ പൊലീസ് ഒാഫിസർ ഒാമനക്കുട്ടൻ, പൊലീസ് ൈഡ്രവർ സനീഷ് എന്നിവരെ സസ്പെൻഡ് ചെയ്തത്.
എസ്.െഎ അനൂപ്മോനെതിരെ വകുപ്പുതല നടപടിക്കും ശിപാർശ നൽകിയിട്ടുണ്ട്. പ്രമാദമായ കേസിൽ ഏഴു ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് െചയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്നാണ് ആരോപണം. തിയറ്ററിൽനിന്ന് പ്രതി രക്ഷപ്പെടാതിരിക്കാൻ സഹായം തേടിയ തമിഴ്നാട് പൊലീസിെൻറ നിർദേശപ്രകാരമാണ് പ്രതിക്കൊപ്പമുള്ള ചിത്രം പകർത്തിയതെന്ന് സസ്പെൻഷനിലായവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
