Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസോർട്ട് നടത്തിപ്പ്: മാത്യു കുഴൽനാടനോട് ബാർ കൗൺസിൽ വിശദീകരണം തേടി

text_fields
bookmark_border
Mathew Kuzhalnadan
cancel

കൊച്ചി: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന പരാതിയിൽ അഭിഭാഷകനായ മാത്യു കുഴൽനാടനോട് വിശദീകരണം തേടി. 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് മാത്യു കുഴൽനാടനോട് ബാർ കൗൺസിൽ നിർദേശിച്ചിട്ടുള്ളത്.

അഭിഭാഷകനായ മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നത് അഭിഭാഷക നിയമത്തിനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി സി.പി.എം അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ പരാതി നൽകിയത്. സംഘടനയുടെ എറണാകുളം കോടതി യൂനിറ്റ് സെക്രട്ടറി അഡ്വ. സി.കെ. സജീവൻ നൽകിയ പരാതിയിൽ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം.

ചിന്നക്കനാൽ പഞ്ചായത്തിൽ കപ്പിത്താൻസ് ബംഗ്ലാവ് എന്ന പേരിൽ റിസോർട്ട് നടത്തുന്നത് മാത്യു കുഴൽനാടനാണെന്നും റിസോർട്ടിന് പഞ്ചായത്തിൽ നിന്ന് ലൈസൻസ് നൽകിയത് മാത്യു കുഴൽനാടൻ, ടോം സാബു, ടോണി സാബു എന്നിവരുടെ പേരിലാണെന്നും പരാതിയിൽ ആരോപിക്കുന്നു.

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ട പ്രകാരം അഭിഭാഷകർ ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ പാടില്ലെന്നും അഭിഭാഷക നിയമപ്രകാരം നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിനായി നൽകിയ ലൈസൻസിന്‍റെ പകർപ്പ്​ ഉൾപ്പെടെയാണ് അഡ്വ. സജീവൻ പരാതി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Munnar Resort: Bar Council of India seeks explanation from Mathew Kuzhalnadan
Next Story