Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാറിൽ െകട്ടിട നിർമ്മാണത്തിന് നിയന്ത്രണവുമായി ഹരിത ട്രൈബ്യൂണൽ
text_fieldsbookmark_border
ന്യൂഡൽഹി: മൂന്നാറിൽ കെട്ടിട നിർമ്മാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കെട്ടിടങ്ങൾ നിർമിക്കാൻ പഞ്ചായത്തിെൻറ അനുമതി മാത്രം മതിയാവില്ല. നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിെൻറയും മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതി വേണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
ഏലമലക്കാടുകളിൽ മരം മുറിക്കാൻ പ്രത്യേക അനുമതി വേണമെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചു. മൂന്നാറിൽ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്ക് പഞ്ചായത്ത് എൻ.ഒ.സി നൽകിയിട്ടുണ്ടെന്നും ട്രൈബ്യൂണൽ കണ്ടെത്തി. കേസിൽ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിശ്വേർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
അതേസമയം, മൂന്നാറിന് പ്രത്യേക നയമുണ്ടെന്നും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും സർക്കാർ ട്രൈബ്യൂണൽ അറിയിച്ചു.
Next Story
