മൂന്നാര്‍: കോടതി വിധി മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി -ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: മൂന്നാറില്‍ റിസോര്‍ട്ട് ഉടമ കൈയേറിയ 22 സെൻറ് ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന സബ് കലക്ടറുടെ ഉത്തരവ് ഹൈകോടതി ശരിെവച്ചത് മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഈ ഒഴിപ്പിക്കലിനെതിരായ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിെൻറ മുഴുവന്‍ തീരുമാനങ്ങളും റദ്ദാക്കണം.
കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള പിണറായി വിജയെൻറ നീക്കം പരിഹാസ്യമാണ്. പിണറായി സര്‍ക്കാര്‍ കേരളം മുഴുവന്‍ മാഫിയകള്‍ക്കും പ്രകൃതിചൂഷകര്ക്കും കൈയേറ്റക്കാര്‍ക്കും തീറുകൊടുക്കുകയാണ്. ഇനിയും നാണംകെട്ട നിലപാടുകളുമായി മുന്നോട്ടുപോയാല്‍ വലിയതിരിച്ചടികളാകും സര്‍ക്കാറിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
