2000ത്തിലധികം ഏക്കർ ഭൂമി കൈയേറിയെന്ന് പ്രാഥമിക റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മൂന്നാറിൽ 2000ത്തിലധികം ഏക്കർ ഭൂമി കൈയേറിയെന്ന് ഇടുക്കി ജില്ല ഭരണകൂടത്തിെൻറ പ്രാഥമിക റിപ്പോർട്ട്. കെ.ഡി.എച്ച്, പള്ളിവാസൽ, ആനവിരട്ടി, കുഞ്ചിത്തണ്ണി, മാങ്കുളം, മറയൂർ, കീഴന്തൂർ, ചിന്നക്കനാൽ, ബൈസൻവാലി, ശാന്തൻപാറ, പാറത്തോട്, ചതുരംഗപാറ, മന്നാൻകണ്ടം, പൂപ്പാറ എന്നീ വില്ലേജുകളിലെ കൈയേറ്റത്തെക്കുറിച്ചാണ് റിപ്പോർട്ടിലുള്ളത്. ഏറ്റവും വലിയ കൈയേറ്റം നടന്നത് ചിന്നക്കനാലിലാണ്. ചിന്നക്കനാലിൽ ബോബി സക്കറിയ കൈയേറിയ 12 ഏക്കർ ഭൂമി ആദിവാസികളുടേതാണ്. അത് ആദിവാസി പുനരധിവാസ മേഖലയായിരുന്നു. ഏറ്റവുമധികംപേർ കൈയേറ്റം നടത്തിയിരിക്കുന്നത് മന്നാൻകണ്ടത്താണ്. എന്നാൽ, ഇവിടെ ചെറിയ സെൻറ് ഭൂമികളിലാണ് കൈയേറ്റം. പുഴ പുറമ്പോക്കാണ് ഇവിടുത്തെ കൈയേറ്റം.
ചിന്നക്കനാൽ, രാജകുമാരി, പൂപ്പാറ വില്ലേജുകളിലായി ഡാം കാച്ച്മെൻറ് ഏരിയയിൽ (സംരക്ഷിത മേഖലയിൽ) പേരു രേഖപ്പെടുത്താതെ വിവിധ വ്യക്തികൾ 1527 ഏക്കർ ഭൂമി കൈയേറിയതായി പട്ടികയിലുണ്ട്. പള്ളിവാസലിൽ ജോളിപോൾ 30 ഏക്കർ, ജെസി 25, മറയൂർ സംരക്ഷിതവനത്തിൽ ആൻറോ ആൻറണിയും കൂട്ടരും 4.26, കീഴാന്തൂരിൽ കെ.എച്ച്. അബ്ദുസ്സലാം-മൂന്ന്, കെ.എച്ച്. അബ്ദുന്നാസർ -മൂന്ന്, ബീന നാസർ- രണ്ട്, റസിയ സലീം- രണ്ട്, എസ്.പി രാജ്കുമാർ- എട്ട്, പാപ്പ- രണ്ട്, വി.എസ്. ചന്ദ്രൻ -രണ്ട്, ഗായത്രി- രണ്ട്, മാത്യു- മൂന്ന്, മുഹമ്മദ്- 4.80, സിനി ബാബു- 1.70, ശ്രീദേവി- 3.50, കെ.പി. സരസ്വതി- 3.50, ടിജു കുര്യാക്കോസ്- 5.55, ചിന്നക്കനാലിൽ ടിസൻ ജെ.തച്ചങ്കരി 7.7 , എ.ഡി. ജോൺസൻ- അഞ്ച്, കെ.എൻ. മോഹനൻ- 9.71, സന്തോഷ് തോമസും കൂട്ടരും- 5.50, ജോസ് ജോസ്- 2.20, ജിമ്മി സക്കറിയ 21, മോസുസ് 1.70, ഫ്രാൻസിസ് ജോൺ- 2.13, പള്ളിക്കുന്നേൽ ജിജി സക്കറിയ- 4, ജിമ്മി സക്കറിയ, ലിജേഷ് ലംബോദരൻ- 7.5, ബൈസൺവാലിയിൽ ടി.എം. നാസർ-2.31, ശാന്തൻപാറയിൽ രാമകൃഷ്ണൻ- ഒന്ന്, ചതുരംഗപ്പാറ- കെ.സി. ജോർജ് -2.
കുണ്ടള വനംവകുപ്പ് ഓഫിസിന് സമീപം 10പേർ 15 ഏക്കർ ഭൂമി കൈയേറി. വയൽകടവ് എസ്റ്റേറ്റിന് സമീപം 50 ഏക്കറാണ് വിവിധ വ്യക്തികൾ കൈയേറിയത്. തൂക്കുപാറ സെൻറ് സ്റ്റീഫൻ ചർച്ച് പള്ളിവാസൽ ബ്ലോക്ക് 15ൽ 2.88 ഏക്കർ കൈയേറി. കുഞ്ചിത്തണ്ണിയിൽ ഡ്രീംലാൻഡ് സ്പൈസ് പാർക്ക് ആറ് ഏക്കർ എന്നിങ്ങനെയാണ് പ്രധാന കൈയേറ്റങ്ങൾ. കെ.ഡി.എച്ച് വില്ലേജിലെ കൈയേറ്റ ഭൂമിയിൽ വൻനിർമിതികളുമുണ്ട്. ചിലരുടെ കൈയേറ്റത്തിൽ ഭൂമിയെത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
