Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞിനെ രക്ഷിച്ചത്​...

കുഞ്ഞിനെ രക്ഷിച്ചത്​ ഓ​ട്ടോ ഡ്രൈവറെന്ന്​ പൊലീസ്​ റിപ്പോർട്ട്​

text_fields
bookmark_border
കുഞ്ഞിനെ രക്ഷിച്ചത്​ ഓ​ട്ടോ ഡ്രൈവറെന്ന്​ പൊലീസ്​ റിപ്പോർട്ട്​
cancel
camera_alt???????? ???????? ???????????????????? ??.?? ??.?? ??????

തൊടുപുഴ: രാജമലയിൽ ജീപ്പിൽനിന്ന്​ തെറിച്ചുവീണ കുഞ്ഞിനെ രക്ഷിച്ചത്​ ഓ​ട്ടോ ഡ്രൈവർ തന്നെയാണെന്ന്​​ മൂന്നാർ പൊലീസ്​ റിപ്പോർട്ട്​. മാതാവി​​​െൻറ മടിയിൽനിന്ന്​ വനമേഖലയിലേക്ക്​ തെറിച്ചുവീണ ഒരു വയസ്സുള്ള കുഞ്ഞിനെ രക്ഷിച്ചത്​ അതുവഴി വന്ന ഓ​ട്ടോ ഡ്രൈവർ കനകരാജാണെന്ന്​ ‘മാധ്യമം’ പുറത്തുവിട്ട വാർത്തയെ തുടർന്ന്​​ കലക്​ടർ മൂന്നാർ പൊലീസിനോട്​​ വിശദീകരണം തേടുകയായിരുന്നു.

രാജമല അഞ്ചാം മൈലിൽ സെപ്​റ്റംബർ എട്ടിന്​ രാത്രിയായിരുന്നു സംഭവം. ജീപ്പിൽനിന്ന്​ തെറിച്ചുവീണ കുട്ടിയെ വനപാലകർ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ്​ പുറത്തുവന്ന റിപ്പോർട്ടുകൾ. തമിഴ്​നാട്ടിലു​ള്ള കനകരാജ്​ ​തിരികെയെത്തു​േമ്പാൾ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുമെന്ന്​ കലക്​ടർ എച്ച്​. ദിനേശൻ പറഞ്ഞു. വനപാലകരിൽനിന്ന്​ ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ ഒരു ​ഓ​ട്ടോയും ഡ്രൈവറെയും കൂടി കണ്ടതോടെയാണ്​ മൂന്നാർ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ ഓ​ട്ടോഡ്രൈവറാണ്​ കുട്ടിയെ ​രക്ഷപ്പെടുത്തി വനപാലകരെ ഏൽപിച്ചതെന്ന്​ വ്യക്ത​മാകുന്നത്​.​

അന്നേദിവസം രാത്രി രാജമലയിൽ പോയി തിരികെവന്ന കനകരാജ് വനംവകുപ്പ്​ ചെക്പോസ്​റ്റിൽ ഗേറ്റ്​ തുറക്കാൻ ഓ​ട്ടോ നിർത്തിയ​േ​പ്പാഴാണ്​ വനപാലകരെ കാണുന്നത്​. അപൂർവ വസ്​തു റോഡിലൂടെ ഇഴയുന്നുവെന്ന്​ പറഞ്ഞ്​ വനപാലകർ നോക്കിനിൽക്കുന്നത്​ സി.സി ടി.വി ദൃശ്യങ്ങളിൽ കാണാം. ​െചന്നുനോക്കാൻ ഇവർ കനകരാജിനെ നിർബന്ധിക്കുന്നുമുണ്ട്​. കനകരാജ്​ ചെല്ലു​േമ്പാൾ കുട്ടി കരഞ്ഞ്​ മുട്ടുകാലിൽ ഇഴഞ്ഞ്​ റോഡിലൂടെ​ വരികയായിരുന്നു​. ഉടൻ വാരിയെടുത്ത്​ വനപാലകരുടെ സഹായത്തോടെ ചെക്​പോസ്​റ്റിലെത്തിച്ച്​ മുറിവുകൾ തുടച്ച്​ തോർത്തിൽ ​െപാതിഞ്ഞ്​ തണുപ്പകറ്റി.

അപ്പോഴേക്കും രണ്ട്​ കി.മീ അകലെ നിന്ന്​ ഫോറസ്​റ്ററും ഗാർഡും പിറകെ വൈൽഡ്​ലൈഫ്​ വാർഡനും എത്തി. തങ്ങൾ എത്തു​േമ്പാൾ വനപാലകരുടെ കൈയിൽ കുഞ്ഞിരിക്കുന്നതാണ്​ കണ്ടതെന്നും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും​​ മൂന്നാർ വൈൽഡ്​ ലൈഫ്​ വാർഡനും കലക്​ടറെ അറിയിച്ചിട്ടുണ്ട്​. പഴനി ക്ഷേത്രദർശനം കഴിഞ്ഞ്​ വനമേഖലയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെടാതെയാണ്​ ഒരുവയസ്സുകാരി ജീപ്പിൽനിന്ന്​ തെറിച്ചു​ വീഴ​ുന്നത്​.


.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnar infantfaliing from jeep
News Summary - munnar infant faliing from jeep
Next Story