പൊലീസ് കസ്റ്റഡിയിൽ പ്രതിക്ക് മർദനം; എസ്.ഐ അടക്കമുള്ളവരെ സ്ഥലംമാറ്റി
text_fieldsമൂന്നാര്‍: വിനോദസഞ്ചാരികളെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്തതടക്കം എട്ട് ക് രിമിനൽ കേസിലെ പ്രതിക്ക് കസ്റ്റഡിയിൽ മർദനമേറ്റെന്ന െമാഴിയിൽ എസ്.ഐ അടക്കം മൂന് ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. മൂന്നാര്‍ എസ്.ഐ ശ്യാംകുമാര്‍, എ. എസ്.ഐ രാജേഷ്, റൈറ്റര്‍ തോമസ് എന്നിവരെ ശിക്ഷാനടപടിയുടെ ഭാഗമായി എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. മൂന്നാര്‍ ഡിവൈ.എസ്.പി എം. രാകേഷാണ് ശിക്ഷാനടപടി സ്വീകരിച്ചത്.
ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനില്‍ സതീഷ് കുമാറിനാണ് (40) മര്‍ദനമേറ്റത്. ഇയാൾക്ക് നട്ടെല്ലിനു പൊട്ടലേറ്റതായാണ് റിപ്പോർട്ട്. നിരവധി അടിപിടിക്കേസിലടക്കം പ്രതിയായ സതീഷ് കുമാറിനെ പാലക്കാട് നെന്മാറ പൊലീസ് പിടികൂടുകയും വെള്ളിയാഴ്ച മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ സംഘം അവിടെയെത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. നെന്മാറയില്നിന്ന് മൂന്നാറിലേക്കുള്ള വഴിമധ്യേയും സ്റ്റേഷനിലെത്തിച്ചും സംഘം തന്നെ മർദിച്ചെന്നാണ് സതീഷ് ദേവികുളം മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയത്.
ശനിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയില്‍ നട്ടെല്ലിനു പരിക്കേറ്റതായി കണ്ടെത്തി. രണ്ടുമാസം മുമ്പ് ടൗണില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസിൽ പ്രതിയായ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. മൂന്നാർ പൊലീസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്ത് കൈമാറിയത്.
പ്രതിയുമായി മൂന്നാറിലേക്ക് വരവെ മറയൂർ ഭാഗത്തുവെച്ച് മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പുറത്തിറക്കിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പരിക്കുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പ്രതിയുടെ സി.പി.എം ബന്ധമാണ് പൊലീസുകാർക്കെതിരായ നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
