
മൂന്നാർ സി.എസ്.ഐ ധ്യാനത്തിൽ പങ്കെടുത്ത രണ്ടു സഭാശുശ്രൂഷകർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsവെള്ളറട: മൂന്നാറിൽ സി.എസ്.ഐ സഭ നടത്തിയ ധ്യാനത്തിൽ പെങ്കടുത്ത രണ്ടു സഭാശുശ്രൂഷകർ കോവിഡ് ബാധിച്ച് മരിച്ചു. സി.എസ്.ഐ അമ്പലക്കാല പള്ളിയിലെ സുവിശേഷകൻ അമ്പൂരി സ്വദേശി ബിനോകുമാറും (39) സി.എസ്.ഐ കള്ളിക്കാട് വെസ്റ്റ് മൗണ്ട് പള്ളിയിലെ സുവിശേഷകൻ ആറയൂർ സ്വദേശി 59കാരനായ ദേവപ്രസാദുമാണ് മരിച്ചത്.
കാരണക്കോണം സി.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവരും.
ധ്യാനത്തിൽ പങ്കെടുത്തിരുന്ന രണ്ടുപേർ നേരത്തേ മരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. വൈദികരായ ബിജുമോൻ, ഷൈൻ ബി. രാജ് എന്നിവരാണ് നേരത്തേ മരിച്ചത്.
ഏപ്രിൽ 13 മുതൽ 17വരെ മൂന്നാറിലെ സി.എസ്.ഐ പള്ളിയിലായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടത്തിയ ധ്യാനം. ധ്യാനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തിയതിനെതിരെ സഭാ വിശ്വാസികളുടെ പരാതിയിൽ െപാലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
