Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടകാരികളായ മരങ്ങൾ...

അപകടകാരികളായ മരങ്ങൾ അടിയന്തര സാഹചര്യത്തിൽ നോട്ടീസ്​ നൽകാതെ നഗരസഭക്ക്​ വെട്ടി മാറ്റാം​ -ഹൈകോടതി

text_fields
bookmark_border
court
cancel
Listen to this Article

കൊച്ചി: അപകടകരകാരിയായ മരങ്ങൾ അടിയന്തര സാഹചര്യത്തിൽ സ്ഥലമുടമക്ക്​ നോട്ടിസ്​ നൽകാതെ വെട്ടിമാറ്റാൻ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പിൽ നിൽക്കുന്ന വൻമരങ്ങൾ മുറിക്കാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത വയോധികന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിലാണ്​ ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം.

പ്രതിരോധ മന്ത്രാലയം മുൻ ഉദ്യോഗസ്ഥനും കൊച്ചി പള്ളുരുത്തി സ്വദേശിയുമായ 92കാരൻ സി.ജെ. മാത്യൂസ്​ നൽകിയ ഹരജിയിലാണ് നടപടി. മരം മുറിച്ചുമാറ്റാൻ കലക്ടറടക്കം ഉത്തരവിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാത്യൂസ് ഹൈകോടതിയെ സമീപിച്ചത്.

80കളിൽ തുടങ്ങിയ വ്യവഹാരത്തിൽ നിന്ന്​ 90 കഴിഞ്ഞിട്ടും പിൻമാറാതെ തുടരുന്ന ഹരജിക്കാരന്‍റെ പോരാട്ട വീര്യത്തെ കവി ടി.എസ്​. തിരുമുമ്പിന്‍റെ ‘തല നരക്കാത്തതല്ലെൻ യുവത്വവും’ എന്ന്​ തുടങ്ങുന്ന കവിത ഉദ്ധരിച്ച്​ കോടതി പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtmunicipality
News Summary - Municipality can cut down dangerous trees without giving notice in emergency situations -High Court
Next Story