Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗത്തിനിടെ...

യോഗത്തിനിടെ സംസാരിച്ചു; നഗരസഭ വൈസ്​ ചെയർപേഴ്സ​െൻറ ഫോൺ സബ്​ കലക്ടർ പിടിച്ചുവാങ്ങി

text_fields
bookmark_border
mobile
cancel

മാ​ന​ന്ത​വാ​ടി: യോ​ഗ​ത്തി​ന​ി​ടെ സം​സാ​രി​ച്ച ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​​െൻറ ഫോ​ൺ സ​ബ്​ ക​ല​ക്​​ട​ർ പി​ടി​ച്ചു വാ​ങ്ങി. വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​ൻ ശോ​ഭ രാ​ജ​​െൻറ ഫോ​ണാ​ണ്​ സ​ബ്​ ക​ല​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ് പി​ടി​ച്ചു​വാ​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​​െൻറ ഡി​വി​ഷ​നി​ലെ വ​ഴി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച എ.​എ​സ്.​പി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ ചേം​ബ​റി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ന​ട​ക്ക​വെ ഫോ​ൺ വ​ന്ന​തി​നെ തു​ട​ർ​ന്ന്​ ശോ​ഭ രാ​ജ​​ൻ സം​സാ​രി​ച്ച​പ്പോ​ൾ സ​ബ് ക​ല​ക്ട​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​നാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും കൂ​ട്ടാ​ക്കാ​തെ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി സ​ബ് ​ക​ല​ക്ട​ർ മേ​ശ​പ്പു​റ​ത്തു ​െവ​ച്ചു. യോ​ഗം അ​വ​സാ​നി​ച്ച​ശേ​ഷം ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് ഓ​ഫി​സി​ൽ വ​ന്ന്​ കൈ​പ്പ​റ്റാ​നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് ശോ​ഭ പ​റ​ഞ്ഞു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് അ​നു​ന​യ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ സ​ബ്​ ക​ല​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം, യോ​ഗ​ത്തി​ൽ ഫോ​ൺ ഉ​പ​യോ​ഗം വി​ല​ക്കി​യി​രു​ന്ന​താ​യും ലം​ഘി​ച്ച​തി​നാ​ലാ​ണ് ഫോ​ൺ വാ​ങ്ങി​വെ​ച്ച​തെ​ന്നു​മാ​ണ്​ സ​ബ്​ ക​ല​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം.

വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​ൻ ശോ​ഭ രാ​ജ​നെ അ​പ​മാ​നി​ച്ച മാ​ന​ന്ത​വാ​ടി സ​ബ് ക​ല​ക്ട​ർ​െ​ക്ക​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​ഐ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഐ ജ​ന​പ്ര​തി​നി​ധി​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന്​ ​മാ​ന​ന്ത​വാ​ടി സ​ബ്​ ക​ല​ക്ട​ർ ഓ​ഫി​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssub collectormalayalam newsmananthavady municipalitymobile phone misuse
News Summary - municipal vice chairperson talk in phone; subcollector captured phone -kerala news
Next Story