Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗരസഭ അധ്യക്ഷർക്കും...

നഗരസഭ അധ്യക്ഷർക്കും ഇനി പി.എ/ ക്ലർക്കുമാർ

text_fields
bookmark_border
clerck
cancel

കൊ​ച്ചി: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ർ​ക്കും ഇ​നി പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ൻ​റു​മാ​രോ ക്ല​ർ​ക്കു​മാ​രോ ഉ​ണ്ടാ​വും. ത​ദ്ദേ​ശ വ​കു​പ്പാ​ണ് ഇ​തി​ന്​ നി​യ​മ​നാ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​രാ​ർ/ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ട് ഇ​വ​ർ​ക്ക് വേ​ത​നം ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കാം. അ​ധ്യ​ക്ഷ​രു​ടെ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ൻ​റാ​യി അ​ത​ത് ന​ഗ​ര​സ​ഭ​ക​ളി​ലെ എ​ൽ.​ഡി ക്ല​ർ​ക്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത്​ റ​ദ്ദാ​ക്കി​യാ​ണ് പു​റ​ത്തു​നി​ന്നു​ള്ള ഒ​രാ​ളെ നി​യ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ​മാ​ർ​ക്ക് ചു​മ​ത​ല​ക​ൾ തൃ​പ്തി​ക​ര​മാ​യി നി​ർ​വ​ഹി​ക്കാ​ൻ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ൻ​റി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​ന്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ചേം​ബ​ർ ഓ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ നേ​ര​ത്തേ സ​ർ​ക്കാ​റി​ന് ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ​ത​ന്നെ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​ന്ന​ത്​ മ​റ്റ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി, പു​റ​ത്തു​നി​ന്നൊ​രാ​ളെ നി​യ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് വീ​ണ്ടും ചേം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clerkMunicipality Chairman
News Summary - Municipal Presidents have PA / Clerks
Next Story