Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ണ​ക്കാ​നി​ട്ട...

ഉ​ണ​ക്കാ​നി​ട്ട ഉ​ള്ളി​ക്കു​മേ​ൽ വാ​ഹ​നം ക​യ​റി;​ നഗരസഭ കൗൺസിലർക്ക് മർദനം

text_fields
bookmark_border
ഉ​ണ​ക്കാ​നി​ട്ട ഉ​ള്ളി​ക്കു​മേ​ൽ വാ​ഹ​നം ക​യ​റി;​  നഗരസഭ കൗൺസിലർക്ക് മർദനം
cancel

തി​രൂ​ര​ങ്ങാ​ടി (മ​ല​പ്പു​റം): റോ​ഡ​രി​കി​ൽ ഉ​ണ​ക്കാ​നി​ട്ട ഉ​ള്ളി​ക്ക് മേ​ൽ വാ​ഹ​നം ക​യ​റി​യ​തി​ന് ന​ഗ​ര ​സ​ഭ കൗ​ൺ​സി​ല​ർ​ക്ക് മ​ർ​ദ​നം. തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മൊ​യ്‌​തീ​ൻ എ​ന്ന ഇ​മ്പി​ച്ചി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ചെ​മ്മാ​ട് ടൗ​ണി​ലാ​ണ് സം​ഭ​വം. ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യ സ​മ​യ​ത്ത്​ കൗ​ൺ​സി​ല​ർ ത​​​െൻറ കാ​ർ റോ​ഡ​രി​കി​ലേ​ക്ക് പാ​ർ​ക്ക് ചെ​യ്ത​താ​യി​രു​ന്നു. എ​ന്നാ​ൽ, വി​ല കു​തി​ച്ചു​യ​ർ​ന്നി​രി​ക്കു​ന്ന ഉ​ള്ളി​ക്ക് പു​റ​ത്താ​ണ്​ കാ​ർ ക​യ​റ്റി നി​ർ​ത്തി​യ​ത്. ഓ​ടി​യെ​ത്തി​യ ക​ട​ക്കാ​ര​നും മ​റ്റ്​ ര​ണ്ടു​പേ​രും ഇ​തോ​ടെ കൗ​ൺ​സി​ല​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചെ​മ്മാ​ട്-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ കി​സാ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ പ​ച്ച​ക്ക​റി മൊ​ത്ത​വി​ൽ​പ​ന ക​ട​ക്കാ​രാ​ണ് റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ൽ ഉ​ള്ളി ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ടെ കാ​ർ അ​രി​കി​ലേ​ക്ക് പാ​ർ​ക്ക് ചെ​യ്ത​പ്പോ​ൾ ഉ​ള്ളി കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നും ന​ഷ്​​ട​പ​രി​ഹാ​രം ത​രാ​മെ​ന്ന​റി​യി​ച്ചി​ട്ടും അ​സ​ഭ്യം പ​റ​ഞ്ഞ് ക​ട​യി​ലെ ര​ണ്ടു​പേ​രും ഓ​ട്ടോ​ഡ്രൈ​വ​റും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു. ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ബ​ഹ​ള​മാ​യി. പൊ​ലീ​സെ​ത്തി ശാ​ന്ത​രാ​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്ക് പ​രി​ക്കേ​റ്റ കൗ​ൺ​സി​ല​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ർ​ദി​ച്ച​വ​രെ കൗ​ൺ​സി​ല​റു​ടെ പ​രാ​തി​യി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsoniononion price
News Summary - Municipal Councillor Attacked Onion-Kerala News
Next Story