Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്​: യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ടുവീതം സീറ്റ്​

text_fields
bookmark_border
തദ്ദേശ ഉപതെരഞ്ഞെടുപ്പ്​: യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ടുവീതം സീറ്റ്​
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ വിവിധ തദ്ദേശസ്​ഥാപനങ്ങളിലെ വാർഡുകളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ടുവീതം സീറ്റ​​ുകളിൽ വിജയം. രണ്ടിടത്ത്​ സ്വതന്ത്രരും ഒരിടത്ത്​ ബി.ജെ.പിയും വിജയിച്ചു. തിരുവനന്തപുരത്തെ വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡ്​ നൂലിയോട് ആണ്​ ബി.ജെ.പി ജയിച്ചത്​. സി.പി.എമ്മി​​​െൻറ സിറ്റിങ്​ സീറ്റായ ഇവിടെ 110 വോട്ടി​​​െൻറ ഭൂരിപക്ഷത്തിൽ ബി.ജെ.പിയിലെ ആർ.എസ്​. അജിതകുമാരിയാണ്​ ജയിച്ചത്​. കോൺഗ്രസും കേരള കോൺഗ്രസ്​ മാണിഗ്രൂപ്പും ഏറ്റുമുട്ടിയ കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്​ തെക്കുംമുറി നോർത്ത്​ കോൺഗ്രസ്​ നിലനിർത്തി. ഇവിടെ ബി.ജെ.പി മൂന്നാമതും എൽ.ഡി.എഫ്​ നാലാംസ്​ഥാനത്തുമാണ്​. 

കണ്ണൂർ ജില്ലയിലെ പേരാവൂർ വാർഡ്​, മലപ്പുറം കോട്ടേക്കാട് എന്നിവ എൽ.ഡി.എഫിൽനിന്ന്​ യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലത്തെ അണ്ടൂർ, പത്തനംതിട്ടയിലെ മണ്ണീറ എന്നിവ യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫും പിടിച്ചെടുത്തു.പാലക്കാട്- കുലുക്കല്ലൂർ- മപ്പാട്ടുകര വെസ്​റ്റ്​- രാജൻ പൂതനായിൽ (-210 വോട്ട്​), മലപ്പുറം- തവന്നൂർ- കൂരട- അബ്​ദുൽ നാസർ (467 വോട്ട്​) എന്നിവരാണ്​ വിജയിച്ച സ്വതന്ത്രർ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാർഡുകളിലും കോഴിക്കോട് ഒരു നഗരസഭ വാർഡിലും വയനാട്, കാസർകോട്​ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

യു.ഡി.എഫ്  വിജയിച്ച ഗ്രാമപഞ്ചായത്ത് വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: 
പത്തനംതിട്ട -ചെറുകോൽ- മഞ്ഞപ്രമല- ആനി വർഗീസ്​ 16, കോട്ടയം- മുത്തോലി-തെക്കുംമുറി നോർത്ത്- ജിസ്​മോൾ തോമസ്​- 117, എറണാകുളം- രാമമംഗലം- നെട്ടൂപാടം- എൻ.ആർ. ശ്രീനിവാസൻ -147, വടവുകോട് പുത്തൻകുരിശ്-കരിമുകൾ നോർത്ത്- കെ.എ. അബ്​ദുൽ ബഷീർ 173, മലപ്പുറം- വെട്ടം- കോട്ടേക്കാട്- സി. മോഹൻദാസ്​- 61, കണ്ണൂർ-പേരാവൂർ- പൂക്കോട്ട് എം. സിറാജ്- 382. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാർഡ്- സറീനാ റഫീഖ് ​-97, വയനാട് കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ പടിഞ്ഞാറത്തറ വാർഡ്- പി.സി. മമ്മൂട്ടി -884.

എൽ.ഡി.എഫ് വിജയിച്ച വാർഡുകളും വിജയിച്ചവരും ഭൂരിപ​ക്ഷവും ക്രമത്തിൽ:

കൊല്ലം- ഉമ്മന്നൂർ- അണ്ടൂർ- ബി.വി. രമാമണിയമ്മ- 118, നെടുമ്പന- പുലിയില- റിനു മോൻ ആർ -188, പത്തനംതിട്ട- തണ്ണിത്തോട്- മണ്ണീറ- റ്റിജോ തോമസ് ​-45, ആലപ്പുഴ- എഴുപുന്ന- കുമാരപുരം- ആർ. ജീവൻ -34, തകഴി- കളത്തിൽപാലം- കെ. സുഷമ -162, തൃശൂർ- ചാഴൂർ- പഴുവിൽനോർത്ത്- ദീപ     വസന്തൻ -288, വയനാട്- തിരുനെല്ലി- അപ്പപ്പാറ- ബിന്ദുസുരേഷ് ബാബു-190, കാസർകോട്​ കാഞ്ഞങ്ങാട് ബ്ലോക്ക്​ പഞ്ചായത്ത് അമ്പലത്തുകര വാർഡ്- ഓമന -3690.
 

Municipal, Block & Grama panchayat Bye Election Result 2018 by Anonymous AXB024zk on Scribd

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgrama panchayatmunicipalblock panchayatmalayalam newsBye Election Result
News Summary - Municipal, Block and Grama panchayat Bye Election Result Published -Kerala News
Next Story