Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.കെ. മുനീറിന്റെ കാബിനറ്റ്​ പദവി: വിവാദമാക്കിയാൽ മൗനം പാലിക്കില്ല, കോൺഗ്രസിന് മുന്നറിയിപ്പുമായി മു​സ്​​ലിം ലീ​ഗ്

text_fields
bookmark_border
അടൂർ പ്രകാശിന്‍റെ വിമർശനത്തിൽ കോൺഗ്രസിലെ പ്രതികരണം സൂക്ഷ്മതയോടെ വീക്ഷിച്ച് ലീഗ്
എം.കെ. മുനീറിന്റെ കാബിനറ്റ്​ പദവി: വിവാദമാക്കിയാൽ മൗനം പാലിക്കില്ല, കോൺഗ്രസിന് മുന്നറിയിപ്പുമായി മു​സ്​​ലിം ലീ​ഗ്
cancel
camera_alt

എം.കെ. മുനീർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ലക്ഷ്യമിട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തൊടുത്തുവിട്ട അമ്പിന്‍റെ പരിക്ക് കോൺഗ്രസ് വൃത്തംവിട്ട് പാർട്ടിയിലേക്ക് തിരിച്ചാൽ പ്രതിരോധിക്കാനൊരുങ്ങി മുസ്ലിം ലീഗ്. കെ.പി.സി.സി ആസ്ഥാനത്ത് മുന്നണി കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം വിളിച്ചത് അമ്പരപ്പോടെയാണ് ലീഗ് കാണുന്നത്. എം.കെ. മുനീറിന് കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷ പദവി നൽകാനുള്ള മന്ത്രിസഭ തീരുമാനം പ്രശ്നവത്കരിക്കാൻ മുന്നണി കൺവീനർ നടത്തിയ ശ്രമം ലീഗിൽ കടുത്ത അതൃപ്തിക്കും ഇടയാക്കി. എന്നാൽ, അടൂർ പ്രകാശിന്‍റെ വിമർശനത്തിൽ കോൺഗ്രസിൽ നിന്നുള്ള തുടർപ്രതികരണങ്ങൾ ലീഗ് സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്. കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ അവിടംവിട്ട് ലീഗിനുമേൽ വരുന്ന ഘട്ടത്തിൽ പ്രതിരോധിക്കാനാണ് ധാരണ.

ഭരണപരിഷ്ക്കാര കമീഷൻ അധ്യക്ഷ പദവി ലീഗിന് നൽകിയ ആറാം മന്ത്രി പദവിയാണെന്ന ബി.ജെ.പി ആരോപണത്തിന് ഇന്ധനം പകരുന്നതാണ് അടൂർ പ്രകാശിന്‍റെ പ്രതികരണമെന്ന വിലയിരുത്തൽ ലീഗിലുണ്ട്. എന്നാൽ, അതിൽ പ്രതികരിച്ച് വിഷയത്തിന് പുതിയ തലമുണ്ടാക്കി നൽകേണ്ടെന്ന നിലപാടിലാണ് പാർട്ടി.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ലീഗിനെ പ്രതിസന്ധിയിലാക്കിയ അഞ്ചാം മന്ത്രി വിവാദം പൊട്ടിപ്പുറപ്പെട്ടത് അന്നത്തെ കോൺഗ്രസ് തലപ്പത്തുനിന്നായിരുന്നു. മന്ത്രിസഭ രൂപവത്കരണ വേളയിൽ വാഗ്ദാനം ചെയ്ത പദവി ലഭിക്കാൻ പിന്നീട് ഉന്നയിച്ച ആവശ്യം വലിയ ചർച്ചയാക്കി സാമുദായിക ധ്രുവീകരണത്തിന് വരെ വഴിവെച്ച അനുഭവപാഠം ലീഗിന് മുന്നിലുണ്ട്. ഇത്തവണ എം.കെ. മുനീറിന് പദവി നൽകുന്നത് നേരത്തേതന്നെ മുന്നണി നേതൃതലത്തിൽ ധാരണയായതാണ്. അതിൽ തീരുമാനം വന്നപ്പോൾ, കോൺഗ്രസിനകത്ത് മുഖ്യമന്ത്രി വിരുദ്ധ ചേരിയിലുള്ള അടൂർ പ്രകാശ് അത് അവസരമാക്കുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടൂർ പ്രകാശ് ഉൾപ്പെടെ സിറ്റിങ് എം.പിമാർ നടത്തിയ നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം വെട്ടുന്നതിൽ വി.ഡി. സതീശന്‍റെ ശക്തമായ നിലപാടിന് വലിയ പങ്കുണ്ടായിരുന്നു. മന്ത്രിപദം ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കങ്ങൾ പൊളിഞ്ഞതോടെ മുന്നണി കൺവീനർ സതീശനെതിരെ അവസരം കാത്തിരിക്കുകയായിരുന്നു. മുനീറിന്‍റെ പദവിയിൽ അടൂർ പ്രകാശിന്‍റെ പ്രതികരണത്തിന് അഞ്ചാം മന്ത്രി വിവാദം പോലുള്ള ആഖ്യാനം കോൺഗ്രസിനകത്തുനിന്നുണ്ടായാൽ ശക്തമായി പ്രതിരോധിക്കാനാണ് ലീഗ് തീരുമാനം. വിവാദം ലീഗിനെതിരെ തിരിച്ചാൽ അഞ്ചാം മന്ത്രി വിവാദ കാലത്ത് ലീഗ് പുലർത്തിയ മൗനം ഇത്തവണ തുടരില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

മുൻകാല നിയമസഭ തെരഞ്ഞെടുപ്പുകളിൽ മലബാറിൽ മുഖം നഷ്ടപ്പെട്ട കോൺഗ്രസിന് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയതിൽ ലീഗണികളുടെ അധ്വാനത്തെ കുറിച്ച് കോൺഗ്രസ്-മുന്നണി നേതൃത്വത്തിന് വ്യക്തമായ ബോധ്യമുണ്ടെന്ന വിശ്വാസത്തിലാണ് പാർട്ടി. ഈ യാഥാർഥ്യങ്ങൾ അവഗണിച്ച്, പാർട്ടിക്ക് നൽകിയ പദവി പ്രശ്നവത്കരിച്ചാൽ മൗനം തുടരില്ലെന്ന കൃത്യമായ സന്ദേശമാണ് ലീഗ് കേന്ദ്രങ്ങൾ നൽകുന്നത്.

തീരുമാനം ചർച്ച വഴി -സാദിഖലി തങ്ങൾ

മ​ല​പ്പു​റം: യു.​ഡി.​എ​ഫി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് എ​ടു​ക്കു​ന്ന​തെ​ന്നും മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്റെ പ്ര​സ്താ​വ​ന സം​ബ​ന്ധി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. എം.​കെ. മു​നീ​റി​ന്റെ നി​യ​മ​നം അ​ട​ക്കം ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. വ​ലി​യ ആ​ഭ്യ​ന്ത​ര ക​ല​ഹം യു.​ഡി.​എ​ഫി​ൽ ഇ​ല്ലെ​ന്നും ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

വിവാദത്തിൽ വിഷമം; ദൗത്യം പ്രധാനം -എം.കെ. മുനീർ

കോ​ഴി​ക്കോ​ട്: ത​ന്നെ ഭ​ര​ണ​പ​രി​ഷ്‍കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​ക്കു​ന്ന കാ​ര്യം യു.​ഡി.​എ​ഫ് ച​ർ​ച്ച​ചെ​യ്തി​ട്ടു​ണ്ടാ​വാ​മെ​ന്ന് എം.​കെ. മു​നീ​ർ. വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​പ്പെ​ട്ട​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും മു​നീ​ർ പ്ര​തി​ക​രി​ച്ചു. മു​ന്ന​ണി​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​കൊ​ണ്ട് സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​തി​ൽ പ്ര​യാ​സമുണ്ട്. ​ അ​തി​നി​ടെ, എം.​കെ. മു​നീ​റി​നെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി തീ​രു​മാ​നി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.

ത​ന്റെ നി​യ​മ​ന തീ​രു​മാ​നം ഏ​റെ വി​ന​യ​ത്തോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പു​തി​യ ദൗ​ത്യം പൊ​തു​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യാ​ണ് കാ​ണു​ന്ന​ത്. ഇ​തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്ത സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​റ്റ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ്, യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രോ​ട് ഹൃ​ദ​യം​നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

ഭ​ര​ണ​സം​വി​ധാ​നം കൂ​ടു​ത​ൽ ജ​ന​കീ​യ​വും കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ദൗ​ത്യം. ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ നേ​രി​ട്ട് സ്പ​ർ​ശി​ക്കു​ന്ന ഭ​ര​ണ​സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ താ​ൻ സ​മീ​പി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി ആ​ത്മാ​ർ​ത്ഥ​ത​യോ​ടും നി​ഷ്പ​ക്ഷ​ത​യോ​ടും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടും കൂ​ടി ഈ ​ദൗ​ത്യം നി​ർ​വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muneer Cabinet Post: Muslim League Warns Congress
Next Story