മുണ്ടൂർ ഇരട്ടക്കൊല: നാലു പേർ അറസ്റ്റിൽ
text_fieldsതൃശൂർ: വരടിയത്ത് കഞ്ചാവ് മാഫിയകളുടെ കുടിപ്പകയിൽ രണ്ടുപേരെ വെട്ടിക്കൊന്ന കേസി ൽ നാലുപേർ പിടിയിൽ. സഹോദരങ്ങളായ ചൊവ്വൂർ മാളിയേക്കൽ വീട്ടിൽ മിജോ എന്ന ഡയമണ്ട് (25), ജിനു (23), വരടിയം തുഞ്ചൻനഗർ ചിറയത്ത് വീട്ടിൽ സിജോ ജയിംസ് (31), വരടിയം ചാക്കേരി വീട്ടിൽ അ ഖിൽ (23)എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ വ്യാഴ ാഴ്ച രാത്രി ഗുരുവായൂര്‍ അസി. കമീഷണറുടെ ഓഫിസിൽ കീഴടങ്ങുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ ഇവർ കോഴിക്കോട് സ്വർണം തട്ടിയെടുത്ത കേസിലും തമിഴ്നാട്ടിൽ വാഹനം പരിശോധിക്കാനെത്തിയ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസിലും കഞ്ചാവ്, മയക്കുമരുന്ന് കടത്ത് കേസുകളിലും പേരാമംഗലം സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസിലും പ്രതികളാണ്.
ബുധനാഴ്ച പുലർച്ചെയാണ് വരടിയം പാറപ്പുറത്ത് ക്രിസ്റ്റോ, ശ്യാം എന്നിവരെ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. അതിന് ശേഷം തൊട്ടടുത്ത കുരിശുപള്ളിക്കടുത്ത് വെച്ച് ഇരുവരുടെയും സുഹൃത്തുക്കളായ വരടിയം തടത്തില്‍ പ്രസാദ്, വേലൂര്‍ ചുങ്കം സ്വദേശി രാജേഷ് എന്നിവരെയും പിക്കപ്പ് വാൻ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. ഇവര്‍ തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് പരിക്കേറ്റ രാജേഷിെൻറ നില ഗുരുതരമാണ്. കഞ്ചാവ് വിൽപനയിലെ തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. കൊല്ലപ്പെട്ടവർക്കും ചികിത്സയിൽ കഴിയുന്നവർക്കും എതിരെ മയക്കുമരുന്ന്, കഞ്ചാവ് കേസുകൾ നിലവിലുണ്ട്.
കൊലപാതകത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതികളെ തേടി പീച്ചി വന മേഖലയിൽ ഉൾപ്പെടെ െപാലീസ് പരിശോധന നടത്തിയിരുന്നു. വെട്ടാനുപയോഗിച്ച ആയുധങ്ങൾ മുക്കാട്ടുകരയിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെടുത്തു. ഇടിക്കാനുപയോഗിച്ച പിക്കപ്പ് വാൻ ചേറൂരുള്ള അടിയാറയിൽനിന്ന് പിടിച്ചെടുത്തു.
സംഘത്തിലെ മറ്റുചിലരെയും സഹായികളെയും പൊലീസ് തേടുന്നുണ്ട്. സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
