ലിബീഷിനെ കസ്റ്റഡിയിൽ വിട്ടു: ബലാൽസംഗത്തിനും കേസ്
text_fieldsതൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊല കേസിൽ പിടിയിലായ പ്രതി ലിബീഷിനെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച ജില്ല സെഷന്‍സ് കോടതിയിൽ ഹാജരാക്കിയ പൊലീസ് കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട പ്രകാരമാണ് നടപടി.
കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനടുത്ത് കൊന്നുകുഴിച്ചിട്ട നിലയിൽ ആഗസ്റ്റ് ഒന്നിന് രാവിലെ കണ്ടെത്തിയത്. പ്രധാനപ്രതി അനീഷും ലിബീഷും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയ പൊലീസിന് ലിബീഷിനെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. അനീഷ് തേടി എത്തുേമ്പാഴേക്കും മുങ്ങിയെന്നാണ് പൊലീസ് നൽകുന്ന വിവരം. അതിനിടെ അടിച്ചുവീഴ്ത്തിയ ശേഷം ആർഷയെ ലിബീഷ് ബലാൽസംഗം ചെയ്തതായും വ്യക്തമായി.

ഇതേതുടർന്ന് കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ച് ഭവനഭേദനം എന്നീ വകുപ്പുകൾക്ക് പുറമെ ബലാൽസംഗത്തിനും കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കൃഷ്ണെൻറ വീട്ടിൽനിന്ന് കവർന്ന ആഭരണങ്ങളിൽ ഒരുഭാഗവും കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും തിങ്കളാഴ്ചത്തെ തെളിവെടുപ്പില്‍ തൊടുപുഴ കാരിക്കോട്ടെ ലിബീഷിെൻറ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. അനീഷിനായി തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അനീഷിെൻറ അടിമാലി കൊരങ്ങാട്ടിയിലെ വീട്ടിലും എത്താനിടയുള്ള സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. ചില വനമേഖലയിലും തിരയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അനീഷ് രണ്ട് ഫോണും വീട്ടിൽവെച്ചശേഷമാണ് മുങ്ങിയത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോൻ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് ലിബീഷിനെ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.
കൊലക്ക് പിന്നിൽ രണ്ടുപേർ മാത്രമാകില്ല –ബന്ധുക്കൾ
തൊടുപുഴ: കൃഷ്ണെൻറയും കുടുംബത്തിെൻറയും കൊലക്ക് പിന്നിൽ രണ്ടുപേർ മാത്രമാകില്ലെന്ന് ബന്ധുക്കൾ. കൊല്ലപ്പെട്ട കൃഷ്ണന് 120 കിലോക്ക് മുകളിൽ ഭാരമുണ്ട്. കൃഷ്ണനെ ഒറ്റയടിക്ക് അടിച്ചുവീഴ്ത്തിയെന്നത് അവിശ്വസനീയമാണ്. കളരി അറിയാവുന്നയാളും എല്ലാ മുറിയിലും ആയുധങ്ങൾ സൂക്ഷിച്ചുവെച്ചിരുന്ന ആളുമാണ് കൃഷ്ണൻ. മദ്യപിച്ച ശേഷം മുട്ടത്തുനിന്ന് ഇവർ ബൈക്കിലെത്തി കൊലനടത്തിയ ശേഷം പിറ്റേന്ന് വീണ്ടുമെത്തി മൃതദേഹം കുഴിച്ചിെട്ടന്ന് പറയുേമ്പാൾ ഇവരെക്കൊണ്ട് മാത്രം ഇതു ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാണ്. മാത്രമല്ല മന്ത്രശക്തിക്കായാണ് കൊലയെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കൊല്ലപ്പെട്ട സുശീലയുടെ ബന്ധുക്കൾ പറയുന്നു. അതേസമയം, രണ്ടുപേരിൽ കൂടുതൽ കൃത്യത്തിൽ പെങ്കടുത്തതായാണ് സംശയമെന്നും കൃഷ്ണെൻറ ബന്ധുക്കളും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
