മുണ്ടൻമുടി കൊലപാതകം: ആർഷ രാത്രി വരെ ചാറ്റ് ചെയ്തു
text_fieldsതൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടിയിൽ നാലംഗ കുടുംബത്തെ വധിച്ചത് തിങ്കളാഴ്ച പുലർച്ചയോടെയെന്ന നിമഗനത്തിൽ പൊലീസ്. ഞായറാഴ്ച രാത്രി 10.53 വരെ വാട്സ്ആപ് ഉപയോഗിച്ചിരുന്നതായി കൊല്ലപ്പെട്ട ആര്‍ഷ പഠിച്ചിരുന്ന തൊടുപുഴ ഗവ. ബി.എഡ് കോളജിലെ സഹപാഠികളിൽനിന്ന് പൊലീസിന് വിവരം ലഭിച്ചു. രാത്രി കൂട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്.
ജൂൈല രണ്ടിനാണ് ഒന്നാം വർഷ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയത്. ഒരുമാസത്തെ പരിചയമേ കോളജിലുള്ളവർക്ക് ആർഷയുമായുള്ളൂ. വ്യാഴാഴ്ച ക്ലാസിലെത്തിയ ആർഷ കരഞ്ഞുവെന്നും കാരണം തിരക്കിയപ്പോള്‍ കൂട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞുവെന്നും അധ്യാപകർ പറയുന്നു. ആര്‍ഷയെ വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും അധ്യാപിക വിശദീകരിച്ചു.വെള്ളിയാഴ്ച ആർഷ ക്ലാസിൽ നീല സാരിയുടുത്താണെത്തിയതെന്നും സെമിനാർ അവതരിപ്പിച്ചതായും വിദ്യാർഥികൾ പറഞ്ഞു. തൊടുപുഴ ന്യൂമാൻ കോളജിൽ ബി.എ ഇക്കണോമിക്സ് പൂർത്തിയാക്കിയ ശേഷമാണ് ബി.എഡിന് ചേർന്നത്.
എപ്പോഴും ഒറ്റക്കിരിക്കുന്ന പ്രകൃതമാണ് ആര്‍ഷയുടേത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇവർ ക്ലാസിലെത്തിയിട്ടില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അയൽവാസി പുത്തൻപുരക്കൽ ശശിയും പറയുന്നത് ഇവരെ അവസാനമായി കണ്ടത് ഞായറാഴ്ച വൈകീട്ടാണെന്നാണ്. മാത്രമല്ല പോസ്റ്റ്മോർട്ടം ചെയ്തതിൽനിന്ന് ലഭിക്കുന്ന വിവരം മൃതദേഹത്തിന് ഒന്നര ദിവസത്തിന് മുകളിൽ പഴക്കമുണ്ടെന്നുമാണ്. ഇൗ സാഹചര്യ തെളിവുകൾ വെച്ചാണ് പൊലീസ് കൊലനടന്നത് ഞായറാഴ്ചയോ തിങ്കളാഴ്ച പുലർച്ചയോ എന്ന നിഗമനത്തിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
