Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച അപകടം മനപൂർവമെന്ന് പൊലീസ്; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
mundakkayam sharon accident
cancel
camera_alt

മുണ്ടക്കയം ചോറ്റിയിൽ കൂട്ടിയിടിച്ച വാഹനങ്ങൾ

കോട്ടയം: ദേശീയപാത 183-ൽ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച അപകടം യുവാവ് മനപൂർവം സൃഷ്ടിച്ചതാണെന്ന്​ പൊലീസ്. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോണിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ എട്ടേകാലോടു മുണ്ടക്കയം കാഞ്ഞിരപ്പള്ളി റോഡിൽ ചോറ്റി എന്ന സ്ഥലത്താണ് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ചോറ്റി മുണ്ടക്കയം സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കൂട്ടിക്കല്‍ മഠത്തില്‍ അന്‍സാരി (65), മകൻ മഠത്തില്‍ സഹില്‍ (31), കൂട്ടിക്കല്‍ തേൻപുഴ പുത്തൂര്‍ ശാലോം (27), മടുക്ക മരുതുംവയലില്‍ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (ഒമ്പത്), എം.എസ്. ആവണി (നാല്), ചോറ്റി പി.വി. രാജന്‍ (65), ചോറ്റി മരുതുംവയലില്‍ ശ്രേയാനന്ദ് (11), ചോറ്റി പ്ലാമൂട് രാജു (71), മുണ്ടക്കയം 31ാം മൈല്‍ കരിക്കനത്ത് രേവാനന്ത് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരു​ടെ പരിക്ക് ഗുരുതരമാണ്.

ഷാരോൺ ബലേനോ കാർ അതിവേഗത്തിൽ ഓടിച്ചുപോകുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് ഈ ദിശയിൽ അന്വേഷണം നടത്തിയത്. ഷാരോൺ ഓടിച്ച കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചു. നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞു. ഇതോടെ പിന്നാലെ വന്ന വാഹനങ്ങളും എതിർദിശയിൽ വന്ന വാഹനങ്ങളും തമ്മിൽ കൂട്ടിയടിച്ചു. വിഷാദ രോഗിയായ ഷാരോൺ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ കാർ അതിവേഗം ഓടിച്ച് അപകടം വരുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പരിക്കേറ്റ ഷാരോൺ ഇപ്പോൾ കാഞ്ഞിരപ്പള്ളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവിടെ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

നേരത്തെ നീറ്റ് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തിയ ഷാരോണിന് അഡ്മിഷൻ ലഭിച്ചിരുന്നില്ല. അതിനുശേഷം പഞ്ചാബിൽ അഗ്രികൾച്ചർ കോഴ്സ് ചെയ്യുകയായിരുന്നു. അതിന്റെ വിഷാദം ഇയാൾക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mundakkayam pileup deliberate, youth arrested
Next Story