മുണ്ടക്കയം ബിവറേജസ് ഔട്ട്ലറ്റിന്‍റെ പൂട്ട് തകർത്ത് മോഷണം
text_fieldsrepresentational image
മുണ്ടക്കയം: മുണ്ടക്കയം ബിവറേജസ് ഔട്ട്ലറ്റില്‍ പൂട്ട് തകർത്ത് മോഷണം. മുണ്ടക്കയം പൈങ്ങണയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ച ഒന്നോടെയാണ് മോഷണം. പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കൾ 11 കുപ്പി വിദേശമദ്യം കവര്‍ന്നു.
ഔട്ട്ലറ്റിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ രണ്ടുപേരുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. മുഖവും തലയും തോർത്തുകൊണ്ട് മറച്ചതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. സി.സി ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
രാവിലെ ഔട്ട്ലറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ടുതകര്‍ന്ന ഷട്ടര്‍ കണ്ടത്. ഉടൻ ഇവര്‍ പൊലീസിൽ വിവരം അറിയിച്ചു.ആറുമാസം മുമ്പ് ഇവിടെ തുടർച്ചയായ മോഷണം നടന്നിരുന്നു. ചില ജീവനക്കാരുടെ ഒത്താശയോടെ ആയിരക്കണക്കിന് കുപ്പി മദ്യമാണ് കടത്തിയത്.കോവിഡിന്റെ മറവിൽ നടത്തിയ മോഷണം മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നതോടെ ചില താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

