Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടക്കൈ ദുരന്തം;...

മുണ്ടക്കൈ ദുരന്തം; അരുത് പുത്തുമല മോഡൽ പുനരധിവാസം

text_fields
bookmark_border
മുണ്ടക്കൈ ദുരന്തം; അരുത്  പുത്തുമല മോഡൽ പുനരധിവാസം
cancel
camera_alt

മേ​പ്പാ​ടി പു​ത്തു​മ​ല ഉ​രു​ൾ​ദു​ര​ന്ത​ത്തി​ലെ അ​തി​ജീ​വി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലെ വീ​ടി​ന്റെ ​മു​ക​ളി​ൽ ചോ​ർ​ച്ച ത​ട​യാ​ൻ പ്ലാ​സ്റ്റി​ക് ഷീ​റ്റ് കെ​ട്ടി​യി​രി​ക്കു​ന്നു (ഫയൽ)

ക​ൽ​പ​റ്റ: പു​ന​ര​ധി​വാ​സ വീ​ടു​ക​ളി​ലെ ചോ​ർ​ച്ച​യ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പു​ത്തു​മ​ല​ക്കാ​രു​ടെ അ​വ​സ്ഥ ത​ങ്ങ​ൾ​ക്ക് വ​ര​രു​തെ​ന്ന് മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ലെ അ​തി​ജീ​വി​ത​ർ. സ​ർ​ക്കാ​ർ ക​ൽ​പ​റ്റ​യി​ൽ ഒ​രു​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മൂ​ന്നു വീ​ടു​ക​ളി​ൽ വി​ള്ള​ൽ കാ​ണു​ക​യും ചോ​ർ​ച്ച​യു​ണ്ടാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല​ക്കാ​രും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. 2019 ആ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് 17പേ​ർ മ​രി​ച്ച പു​ത്തു​മ​ല ഉ​രു​ൾ ദു​ര​ന്ത​മു​ണ്ടാ​കു​ന്ന​ത്.

മേ​പ്പാ​ടി​ക്ക​ടു​ത്ത പൂ​ത്ത​ക്കൊ​ല്ലി​യി​ൽ ‘ഹ​​ർ​​ഷം’ എ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. ‘മാ​തൃ​ഭൂ​മി’ ട്ര​സ്റ്റ് ന​ൽ​കി​യ ഭൂ​മി​യി​ൽ സ​ർ​ക്കാ​റി​ന്റെ രൂ​പ​രേ​ഖ പ്ര​കാ​രം സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളാ​ണ് 49 വീ​ടു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. ഏ​ഴ് സെ​ന്റി​ൽ ര​ണ്ട് കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, സി​റ്റ്ഔ​ട്ട്, ഹാ​ൾ, ടോ​യ്‍ല​റ്റ് എ​ന്നി​വ​യു​ള്ള 690 ച​തു​ര​ശ്ര​യ​ടി​യു​ള്ള​താ​ണ് വീ​ടു​ക​ൾ. മു​ൻ​ഭാ​ഗം ഇ​ൻ​ഡ​സ്ട്രി​യ​ൽ വ​ർ​ക്ക് ന​ട​ത്തി ഓ​ടു​പാ​കി. ബാ​ക്കി ഭാ​ഗം കോ​ൺ​ക്രീ​റ്റു​മാ​ണ്.

കോ​ൺ​ക്രീ​റ്റ് ക​ഴി​ഞ്ഞ ഭാ​ഗ​ത്ത് ടെ​റ​സി​ൽ ഭി​ത്തി​കെ​ട്ടി ബാ​ക്കി​വ​രു​ന്ന ഭാ​ഗം ചെ​രി​ച്ച് ഓ​ട് പാ​കി. ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ടി​ന്റെ പ്ലാ​ൻ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് അ​ന്നു​ത​ന്നെ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഈ ​പ്ലാ​ൻ ത​ന്നെ വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധം പി​ടി​ച്ചു. ഇ​തോ​ടെ ഒ​രേ പ്ലാ​നി​ൽ എ​ല്ലാ വീ​ടു​ക​ളും നി​ർ​മി​ച്ചു​വെ​ങ്കി​ലും കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യ​പ്പോ​ൾ ത​ന്നെ വീ​ടു​ക​ൾ ചോ​ർ​ന്നു​തു​ട​ങ്ങി. ​കോ​ൺ​ക്രീ​റ്റ് ക​ഴി​ഞ്ഞ് ഓ​ടു​വി​രി​ച്ച ഭാ​ഗം തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് ചോ​ർ​ച്ച.

മ​ഴ​ക്കാ​ല​ത്ത് ചു​മ​രി​ലൂ​ടെ ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ഴ​വെ​ള്ളം പി​ടി​ക്കാ​നാ​യി വീ​ടി​ന​ക​ത്ത് പാ​ത്ര​ങ്ങ​ൾ വെ​ക്ക​ണം. മേ​ൽ​ക്കൂ​ര​യി​ൽ ചോ​ർ​ച്ച ത​ട​യാ​ൻ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യി​ട്ടു​ണ്ട്. നി​ർ​മാ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ പ്ലാ​ൻ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന വ​സ്തു​ത സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു. അ​തേ​സ​മ​യം, പു​ത്തു​മ​ല​ക്കാ​രാ​യ 20ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​പ്പം​കൊ​ല്ലി​യി​ല​ട​ക്കം സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ സ്വ​ന്തം​നി​ല​ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടു​ക​ൾ​ക്ക് ഇ​തു​വ​രെ ത​ക​രാ​റി​ല്ലെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​യു​ന്നു.

മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത 178 വീ​ടു​ക​ളി​ൽ എ 8, 7, 87 ​എ​ന്നീ വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ള്ള​ലും ചോ​ർ​ച്ച​യും ഉ​ണ്ടാ​യ​ത്. ഇ​വി​ടെ 1000 ച​തു​ര​ശ്ര​യ​ടി​യി​ൽ എ​ല്ലാ വീ​ടു​ക​ളും ഒ​രേ പ്ലാ​നി​ൽ ത​​ന്നെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ 773.98 കോ​ടി​യി​ൽ നി​ന്നു​ള്ള പ​ണം മാ​ത്രം ചെ​ല​വി​ട്ടാ​ണ് നി​ർ​മാ​ണം. ടൗ​ൺ​ഷി​പ്പി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ കോ​ൺ​ക്രീ​റ്റി​നു​ള്ളി​ലൂ​ടെ വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി​യ ഭാ​ഗ​ത്ത് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക്കാ​യി മാ​ർ​ക്ക​ർ വ​ര​യി​ട്ട ഭാ​ഗം ഉ​ര​ച്ചു​നോ​ക്കി​യാ​ണ് വി​ള്ള​ൽ ഇ​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, പ​ണി​ക​ളെ​ല്ലാം ക​ഴി​ഞ്ഞ് പെ​യി​ന്റ​ടി​ച്ച വീ​ടു​ക​ളി​ൽ വി​ള്ള​ൽ വീ​ഴു​ന്ന​താ​ണ് അ​തി​ജീ​വി​ത​രെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rehabilitationmodelsPuthumalaWaynadu
News Summary - Mundakai tragedy; Don't Puthumala model rehabilitation
Next Story