Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
munavvarli thangal and abdul auf
cancel
camera_alt

മുനവ്വറലി തങ്ങൾ അബ്​ദുറഹ്​മാൻ ഔഫിന്‍റെ വീട്ടിൽ

Homechevron_rightNewschevron_rightKeralachevron_right'പ്രതികളെ...

'പ്രതികളെ സംരക്ഷിക്കുന്ന പാർട്ടിയല്ല മുസ്​ലിം ലീഗ്​'; ഔഫിന്‍റെ വീട്​ മുനവ്വറലി തങ്ങൾ സന്ദർ​ശിച്ചു

text_fields
bookmark_border

കാഞ്ഞങ്ങാട്​: െകാല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്​ദുറഹ്​മാൻ ഔഫിന്‍റെ വീട്​ മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങൾ സന്ദർ​ശിച്ചു. ശനിയാഴ്ച രാവിലെയാണ്​ ഇദ്ദേഹം കല്ലൂരാവിയിലെ വീട്ടിലെത്തിയത്​. വീട്ടുകാരോട്​ സംസാരിച്ചശേഷം അദ്ദേഹം പ്രാർഥനയിൽ പങ്കുചേർന്നു.

പ്രതികളെ പാർട്ടിയിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തിട്ടുണ്ടെന്നും കൊലപാതകത്തെ ശക്​തമായി അപലപിക്കുകയാണെന്നും മുനവ്വറലി തങ്ങൾ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 'മുസ്​ലിം ലീഗും യൂത്ത്​ ലീഗും ഒരിക്കലും കൊലപാതകത്തിന്​ അനുകൂലമല്ല. ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയുമില്ല. ഹൈദരലി തങ്ങളുടെ നിർശേദപ്രകാരമാണ്​ ഇവിടെ എത്തിയത്​. ​മരണത്തിൽ മുസ്​ലിം ലീഗ്​ ഖേദം പ്രകടിപ്പിക്കുകയാണ്​.

പ്രതികൾ മുസ്​ലിം ലീഗുകാരാണെന്ന്​ തെളിയിക്കപ്പെട്ടാൽ അവർ പാർട്ടിയിൽ ഉണ്ടാകില്ല. ഇരകളുടെ വേദന അറിയാവുന്ന പാർട്ടിയാണിത്​. പ്രതികളെ സംരക്ഷിക്കുന്ന പാരമ്പര്യം മുസ്​ലിം ലീഗിനില്ല. പല കൊലപാതകങ്ങളും നടന്നപ്പോൾ ലക്ഷക്കണക്കിന്​ രൂപ പൊതുഖജനാവിൽനിന്ന്​ ചെലവഴിച്ച്​ പ്രതികളെ സംരക്ഷിച്ചവർ ഇവിടെയുണ്ട്​.

കുടുംബത്തിന്​ വന്ന വേദന ഞങ്ങളുടെ കൂടി വേദനയാണ്​. രാഷ്​ട്രീയത്തിന്‍റെ പേരിൽ​ ആരും കൊലചെയ്യപ്പെടരുതെന്ന്​ ആത്​മാർഥമായി പ്രാർഥിക്കുന്ന പാർട്ടിയാണ്​ മുസ്​ലിം ലീഗ്​. കുടുംബത്തിനും നാടിനുമുണ്ടായ ദുഃഖത്തിൽ ​പങ്കുചേരുകയാണ്​. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അതിന്​ എല്ലാ പിന്തുണയും നൽകും' -​മുനവ്വറലി തങ്ങൾ പറഞ്ഞു. കൊലപാതകത്തിന്​ പിന്നിൽ ഉന്നത ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ ആരേപാണം മുനവ്വറലി തങ്ങൾ നിഷേധിച്ചു.

യൂത്ത്​ ലീഗ്​ ജില്ല പ്രസിഡന്‍റടക്കമുള്ള നേതാക്കൾക്കൊപ്പമാണ്​​ മുനവ്വറലി തങ്ങൾ എത്തിയത്​. ഇവർ എത്തിയതോടെ നാട്ടുകാർ ചെറിയ പ്രതിഷേധവുമായി രംഗത്തെത്തി. മുനവ്വറലി തങ്ങൾ അല്ലാതെ മറ്റാരെയും വീട്ടിലേക്ക്​ കടത്തിവിടില്ലെന്ന്​ അറിയിച്ചു. വാഹനം തടഞ്ഞതോടെ നടന്നാണ്​ തങ്ങൾ​ വീട്ടിലെത്തിയത്​. ശനിയാഴ്ച മന്ത്രി കെ.ടി. ജലീലും ഔഫിന്‍റെ വീട്​ സന്ദർ​ശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhangad murderouf abdul rehman
Next Story