Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയെച്ചൂരി...

യെച്ചൂരി രാജ്യസഭയിലെത്തുന്നത് സി.​പി.​എം തടഞ്ഞത് മതേതരത്വത്തോടുള്ള വഞ്ചന –മുനവ്വറലി 

text_fields
bookmark_border
യെച്ചൂരി രാജ്യസഭയിലെത്തുന്നത് സി.​പി.​എം തടഞ്ഞത് മതേതരത്വത്തോടുള്ള വഞ്ചന –മുനവ്വറലി 
cancel

തി​രു​വ​ന​ന്ത​പു​രം:  സീ​താ​റാം യെ​ച്ചൂ​രി രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത് സി.​പി.​എം ത​ട​ഞ്ഞ​ത് മ​തേ​ത​ര​ത്വ​ത്തോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ.  

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘സം​ര​ക്ഷ​ണ പോ​രാ​ട്ടം’ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യെ​ച്ചൂ​രി​യെ പാ​ര്‍ല​മ​​​െൻറി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന സി.​പി.​എ​മ്മി​​​​െൻറ തീ​രു​മാ​നം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. 

മ​തേ​ത​ര ജ​നാ​ധി​പ​ത്യ ബോ​ധ​മു​ള്ള ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ന്നു രാ​ജ്യ​ത്തി​നാ​വ​ശ്യം. രാ​ജ്യ​ത്തി​​​െൻറ സൗ​ന്ദ​ര്യം ബ​ഹു​സ്വ​ര​ത​യാ​ണ്. അ​തു പു​ല​ര​ണം.  കേ​ര​ള​ത്തി​ലേ​ക്കും ഫാ​ഷി​സം ക​ട​ന്നു​ക​യ​റി​യി​രി​ക്കു​ന്നു. പ​റ​വൂ​രി​ൽ ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്ത​വ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ചി​ല​ർ​ക്ക് ധൈ​ര്യ​മു​ണ്ടാ​യി എ​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണ്. പു​റ​മേ ന്യൂ​ന​പ​ക്ഷ പ്രേ​മം പ്ര​ക​ടി​പ്പി​ക്കു​ക​യും ര​ഹ​സ്യ​മാ​യി ആ ​ര്‍.​എ​സ്.​എ​സി​നെ സ​ഹാ​യി​ക്കു​ക​യും പി​ണ​റാ​യി വി​ജ​യ​ന്‍ അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​എ​ൽ.​എ പ​റ​ഞ്ഞു. 

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബീ​മാ​പ​ള്ളി റ​ഷീ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ല്‍ വ​യ​നാ​ട്, പ്ര​ഫ. തോ​ന്ന​യ്ക്ക​ല്‍ ജ​മാ​ൽ, ചാ​ന്നാ​ങ്ക​ര എം.​പി കു​ഞ്ഞ്, നി​സാ​ര്‍ മു​ഹ​മ്മ​ദ് സു​ള്‍ഫി, അ​ഡ്വ.​എ​സ്.​എ​ന്‍ പു​രം നി​സാ​ർ, അ​ഡ്വ. ക​ണി​യാ​പു​രം ഹ​ലീം, അ​ബ്​​ദു​ല്‍ ഹാ​ദി അ​ല്ലാ​മ, മ​ണ്‍വി​ള സൈ​നു​ദ്ദീ​ന്‍, പാ​ച്ച​ല്ലൂ​ര്‍ നു​ജു​മു​ദ്ദീ​ന്‍, എ​സ്.​എ. വാ​ഹി​ദ്, വി​ഴി​ഞ്ഞം റ​സാ​ഖ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newssitharam yechurimalayalam newsMunavarali
News Summary - Munavarali Thangal on Yechuri Rajyasaba issue-Kerala news
Next Story