Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുനമ്പം വഖഫ് ഭൂമി: വഖഫ് ​ബോർഡി​ന്റെ അപ്പീലുകൾ ഹൈകോടതി തള്ളി

text_fields
bookmark_border
മുനമ്പം വഖഫ് ഭൂമി: വഖഫ് ​ബോർഡി​ന്റെ അപ്പീലുകൾ ഹൈകോടതി തള്ളി
cancel

കൊച്ചി: മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മറുപടി നൽകണമെന്ന കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ വഖഫ് ബോർഡ് നൽകിയ അപ്പീൽ ഹരജികൾ ഹൈകോടതി തള്ളി. ട്രൈബ്യൂണൽ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് നാല് അപ്പീലുകൾ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്. വഖഫ് ട്രൈബ്യൂണൽ ഉത്തരവിൽ നിർദേശിച്ച പ്രകാരം ചോദ്യരൂപത്തിലുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഒരു മാസത്തെ സമയവും ബോർഡിന് കോടതി അനുവദിച്ചു.

2019 മേയ് 20ന് വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ബന്ധപ്പെട്ട കക്ഷികൾ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നൽകിയ ഹർജികളിലാണ് ട്രൈബ്യൂണൽ ഉത്തരവുണ്ടായത്. ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിന് മുമ്പ് നിയമത്തിൽ നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് വ്യക്തമാക്കുന്നതിനാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.

1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 4, 5, 6 പ്രകാരമുള്ള നടപടികൾ പാലിച്ചിരുന്നോ, വഖഫ് സ്വത്തുക്കളുടെ സർവേയും പട്ടിക തയാറാക്കലും സംബന്ധിച്ച നടപടികൾ സ്വീകരിച്ചിരുന്നോ, വഖഫ് സ്വത്തുക്കളുടെ പട്ടിക ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വിശദീകരിക്കേണ്ടത്. 2019 മേയ് 20ലെ ഉത്തരവിന് മുമ്പ് നിയമത്തിലെ നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചതിന്റെ രേഖകൾ ലഭ്യമല്ലെന്നാണ് ഹരജിക്കാരുടെ വാദം. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വഖഫ് ബോർഡിനോട് മറുപടി തേടിയത്. അതേസമയം, 2019ലെ വഖഫ് ബോർഡ് ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയിലെ നടപടികൾ ട്രൈബ്യൂണലിൽ തുടരുമെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Munambam Waqf Land Case: High Court Dismisses Waqf Board Appeals
Next Story