മുനമ്പത്ത് വീണ്ടും മനുഷ്യക്കടത്ത് നീക്കം; വ്യാപക പരിശോധന
text_fieldsവൈപ്പിന്‍ (കൊച്ചി): കേരള തീരത്തു നിന്ന് 45 അംഗ ശ്രീലങ്കൻ സംഘം വിദേശരാജ്യങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പിനെത്തുടർന്ന് മുനമ്പത്തും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന.
തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിന് പുറപ്പെടുമെന്നായിരുന്നു വിവരം. എന്നാൽ, ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കോസ്റ്റ് ഗാർഡ്, നാവികേസന, മറൈൻ എൻഫോഴ്സ്മെൻറ് എന്നിവരാണ് പരിശോധന കർശനമാക്കിയത്.
മുനമ്പം ഡിവൈ.എസ്.പി ആര്. ബൈജുകുമാറിെൻറ നിര്‍ദേശപ്രകാരം ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ കടൽത്തീരങ്ങൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. സംശയമുള്ള മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു.
ബുധനാഴ്ച രാത്രി കൊച്ചി തീരത്ത് എത്തിയ തമിഴ്നാട്ടിൽനിന്നുള്ള മീൻപിടിത്ത ബോട്ട് കോസ്റ്റൽ പൊലീസ് പരിശോധിച്ചു. ബോട്ടിെൻറ ഉടമകൾ യഥാർഥ രേഖകൾ ഹാജരാക്കിയതിനെത്തുടർന്ന് വിട്ടയച്ചു. മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ മറൈന്‍ പമ്പുകളില്‍ പരിചയമില്ലാത്ത ബോട്ടുകള്‍ ഇന്ധനം നിറക്കാന്‍ എത്തിയാലും ഹാര്‍ബറുകളിലും മറ്റും പരിചയമില്ലാത്തവരെ കണ്ടാലും സംശയകരമായ ബോട്ടുകള്‍ ശ്രദ്ധയിൽപെട്ടാലും വിവര നൽകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.