Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുനമ്പം: ഭൂഉടമകൾ മാനുഷിക പരിഗണന അർഹിക്കുന്നു -വഖഫ് ബോർഡ്

text_fields
bookmark_border
കെ.എസ്. ഹംസ ചെയർമാനായി ചുമതലയേറ്റു
മുനമ്പം: ഭൂഉടമകൾ മാനുഷിക പരിഗണന അർഹിക്കുന്നു -വഖഫ് ബോർഡ്
cancel

കൊച്ചി: തർക്കത്തിലുള്ള മുനമ്പത്തെ ഭൂമി വഖഫ് സ്വത്ത് തന്നെയാണെങ്കിലും വസ്തു വാങ്ങിയവരുടെ പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ടെന്ന് പുതുയതായി നിയമിതനായ കേരള വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. ഫാറൂഖ് കോളജ് ഈ വസ്തു കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചു. അതുകൊണ്ടുതന്നെ മാനുഷിക പരിഗണന നൽകി നിലവിൽ വസ്തു കൈവശം വെക്കുന്നവരെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ബോർഡ് ആസ്ഥാനത്ത് ചെയർമാനായി ചുമതലയേറ്റശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു ഹംസ.

ഇക്കാര്യം കോടതി വിധികൾക്ക് വിധേയമായി വഖഫ് ബോർഡ് എടുക്കേണ്ട നയപരമായ തീരുമാനമാണ്. കേസുകളിൽ അനുരഞ്ജനത്തിന് പ്രാധാന്യം നൽകി പരിഹാരം തേടുന്ന സമീപനമാണ് ബോർഡ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Munambam: Landowners deserve humane consideration - Waqf Board
Next Story