Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ബി.ജെ.പി ചതിക്കും,...

'ബി.ജെ.പി ചതിക്കും, ചതിച്ചിരിക്കും എന്ന് നിങ്ങളോട് നിയമവും തെളിവും ചരിത്രവും നിരത്തി ഒരായിരം വട്ടം പറഞ്ഞു തന്നതല്ലേ..!, വഖഫ് നിയമ ഭേദഗതി വന്നു എന്ന് കേട്ട ഉടൻ തന്നെ ഓടി പോയി ബി.ജെ.പിയിൽ ചേർന്ന 50 പേരോട് സഹതാപം മാത്രം'

text_fields
bookmark_border
ബി.ജെ.പി ചതിക്കും, ചതിച്ചിരിക്കും എന്ന്  നിങ്ങളോട്  നിയമവും തെളിവും ചരിത്രവും നിരത്തി ഒരായിരം വട്ടം പറഞ്ഞു തന്നതല്ലേ..!, വഖഫ് നിയമ ഭേദഗതി വന്നു എന്ന് കേട്ട ഉടൻ തന്നെ ഓടി പോയി ബി.ജെ.പിയിൽ ചേർന്ന 50 പേരോട് സഹതാപം മാത്രം
cancel

കൊച്ചി: വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പിയെയും അവരെ പിന്തുണച്ച സമരസമിതിയെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്.

ബി.ജെ.പി ചതിക്കും..ചതിച്ചിരിക്കും എന്ന് നിങ്ങളോട് നിയമവും തെളിവും ചരിത്രവും നിരത്തി ഒരായിരം വട്ടം പറഞ്ഞു തന്നതല്ലേ എന്ന് ചോദിക്കാൻ വളരെ ആഗ്രഹം ഉണ്ടെങ്കിലും, മനസ് തകർന്നിരിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ എന്ന ദൈവവചനം ഓർമ വരുന്നത് കൊണ്ട് അത് അവിടെ വിടുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

സ്വാതന്ത്ര്യ സമരം മുതൽ, ഇന്ന് ഇതാ ഈ നിമിഷം വരെ ചതിയുടെയും വഞ്ചനയുടെയും ചരിത്രവും പൈതൃകവും മാത്രമാണ് സംഘപരിവാറിന് കൈമുതലായി ഉള്ളത്. ഇസ്‌ലാം വിരോധം ഒന്നു കൊണ്ടു മാത്രം ഇവറ്റകളുടെ കൂടെ ചേർന്ന് കലിതുള്ളുന്ന മറ്റൊരു വകഭേദമാണ് ക്രിസംഘികൾ. വഖഫ് നിയമ ഭേദഗതി വന്നു എന്ന് കെട്ട ഉടൻ തന്നെ ഓടി പോയി ബിജെപിയിൽ ചേർന്ന 50 പേരോട് സഹതാപം മാത്രമെന്നും താര ടോജോ അലക്സ് പറഞ്ഞു.

താര ടോജോ അലക്സ് ഫേസ്ബുക്ക് പോസ്റ്റ്

"ഞങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു...."

വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ "സാധിക്കില്ല" എന്ന കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻ്റെ പ്രസ്താവനയോട് മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നിയുടെ പ്രതികരണമാണ് മുകളിൽ.

പിന്നെ എന്ത് കോക്കനട്ടിനാണ് പാർലമെൻ്റിലെ വഖഫ് നിയമ ഭേദഗതി ചർച്ചയിൽ "മുനമ്പം മുനമ്പം" എന്നു പറഞ്ഞ് താങ്കൾ കരഞ്ഞത് എന്ന് മന്ത്രിയോട് ചോദിക്കാൻ ഇവിടെ ആരുമില്ല.. ഇനി കാര്യത്തിലേക്ക് വരാം,

"ബിജെപി ചതിക്കും..ചതിച്ചിരിക്കും" എന്ന് നിങ്ങളോട് നിയമവും തെളിവും ചരിത്രവും നിരത്തി ഒരായിരം വട്ടം പറഞ്ഞു തന്നതല്ലേ.....എന്ന് ചോദിക്കാൻ വളരെ ആഗ്രഹം ഉണ്ടെങ്കിലും, "മനസ്സ് തകർന്നിരിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ.."എന്ന ദൈവവചനം ഓർമ്മ വരുന്നത് കൊണ്ട് അത് അവിടെ വിടുന്നു.

പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടിയിരുന്ന ഒരു കാര്യം.. ജനിതകമായി തന്നെ DNA mutation സംഭവിച്ചവരാണ് സംഘികൾ. അവർക്ക് പരസ്പര സ്നേഹം... സഹോദര്യം.. ദയ.. ക്ഷമ...സമാധാനം.. സഹിഷ്ണുത.. സഹവർത്തിത്വം... അത്തരം അന്തരീക്ഷം അതിജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്...

പകരം, തീവ്രവാദം...വർഗീയവാദം...വിഘടനവാദം കോപം..അസൂയ... ശത്രുതാമനോഭാവം.. സ്പർദ്ധ... അത്തരം അന്തരീക്ഷത്തിൽ മാത്രമേ ഈ വർഗ്ഗത്തിന് നിലനിൽപ്പുള്ളൂ... അതിനായി അവർ കള്ളം പറയും... പൊള്ളയായ വാഗ്ദാനങ്ങൾ നൽകും... എരിതീയിൽ എണ്ണ കോരി ഒഴിക്കും... സഹോദരനെ സഹോദരന് എതിരായും.. മക്കളെ മാതാപിതാക്കൾക്കെതിരായും.. മനുഷ്യരെ മനുഷ്യർക്കെതിരായും തിരിക്കും..

ഇസ്‌ലാം വിരോധം ഒന്നു കൊണ്ടു മാത്രം ഇവറ്റകളുടെ കൂടെ ചേർന്ന് കലിതുള്ളുന്ന മറ്റൊരു വകഭേദമാണ് ക്രിസംഘികൾ. (ക്രിസ്തുവും ക്രിസ്തു പഠിപ്പിച്ചതും ക്രിസ്തു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പറ്റം waste of oxygen on earth..) കഴിയുമെങ്കിൽ അവരെ കാണുമ്പോൾ തന്നെ ഓടി മാറിക്കോ..

ബിജെപിയുടെ ഏറ് പടക്കങ്ങൾ മാത്രമാണ് അവർ. ആവശ്യം കഴിയുമ്പോൾ ഇവറ്റകളെ സംഘികൾ തന്നെ കൈകാര്യം ചെയ്തുകൊള്ളും. സ്വാതന്ത്ര്യ സമരം മുതൽ, ഇന്ന് ഇതാ ഈ നിമിഷം വരെ ചതിയുടെയും വഞ്ചനയുടെയും ചരിത്രവും പൈതൃകവും മാത്രമാണ് സംഘപരിവാറിന് കൈമുതലായി ഉള്ളത്. അതിനിടയിൽ പെട്ടുപോകുന്നത് നിങ്ങളെപ്പോലുള്ള നിരപരാധികളാണ്..

നിങ്ങളുടെ ഭൂമിയുടെ റവന്യൂ അധികാരം സ്തംഭിപ്പിച്ചതും അത് തിരിച്ച് തരേണ്ടതും കേരള സർക്കാരാണ്. അവരോട് നിങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുക. നീതി ലഭിക്കും വരെ എല്ലാ ജനാധിപത്യ വിശ്വാസികളും നിങ്ങളോടൊപ്പം തന്നെയുണ്ട്. നിയമ ഭേദഗതി വന്നു എന്ന് കെട്ട ഉടൻ തന്നെ ഓടി പോയി ബി.ജെ.പിയിൽ ചേർന്ന 50 പേരോട് സഹതാപം മാത്രം. നിങ്ങളെ ആശ്വസിപ്പിക്കാൻ സദൃശ്യവാക്യങ്ങൾ 1: 2-7 വരെയുള്ള വാക്യങ്ങൾ താഴെ കൊടുക്കുന്നു...

ജ്ഞാനവും പ്രബോധനവും പ്രാപിക്കാനും വിവേകവചനങ്ങളെ ഗ്രഹിക്കാനും, പരിജ്ഞാനം, നീതി, ന്യായം, നേര് എന്നിവെക്കായി പ്രബോധനം ലഭിപ്പാക്കാനും.. അല്പബുദ്ധികളക്ക് സൂക്ഷ്മബുദ്ധിയും, ബാലന് പരിജ്ഞാനവും വകതിരിവും നൽകുവാനും... ജ്ഞാനം കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിക്കാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിക്കാനും

സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും ദൈവ വചനം ഉതകുന്നു. "യഹോവാഭക്തി" ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു."



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiren rijjuMunambam land issueB J P
News Summary - Munambam issue: Youth Congress leader Tara Tojo Alex's criticism
Next Story