Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പം:...

മുനമ്പം: പ്രഥമദൃഷ്​ട്യാ മനുഷ്യക്കടത്തെന്ന്​ ഹൈകോടതി

text_fields
bookmark_border
munambam
cancel

കൊച്ചി: മുനമ്പത്തുനിന്ന് കടൽമാർഗം ആളുകളെ നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തിയത്​ മനുഷ്യക്കടത്താണെന്നതിന ്​ പ്രഥമദൃഷ്​ട്യാ തെളിവുണ്ടെന്ന്​ ഹൈകോടതി. പാസ്​പോർട്ട്, എമിഗ്രേഷൻ ചട്ടപ്രകാരമുള്ള കുറ്റങ്ങൾമാത്രം ചുമത് തി അന്വേഷണം നടത്തുന്നതിനാൽ, കേസിന്​ വേണ്ടത്ര ഗൗരവമില്ലെന്നും ദയനീയവും ഗൗരവമില്ലാ​ത്തതുമായ രീതിയിലാണ്​ അന്വ േഷണമെന്നും ജസ്​റ്റിസ്​ ബി. സുധീന്ദ്രകുമാർ വാക്കാൽ നിരീക്ഷിച്ചു. മൂന്നാംപ്രതിയും ബോട്ടുടമയുമായ അനിൽകുമാർ, ഏഴാ ംപ്രതി ഡൽഹി സ്വദേശി രവി എന്നിവർ സമർപ്പിച്ച ജാമ്യഹരജി പരിഗണിക്കവേയാണ്​ കോടതി പരാമർശം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റവും കേസിൽ ചുമത്തുമെന്ന്​ പൊലീസ്​ അറിയിച്ചു.

പണം സമ്പാദിക്കാൻ ചിലർ അനധികൃതമായി ആളുകളെ വിദേശത്തേക്ക്​ കടത്തിയെന്നാണ്​ മനസ്സിലാക്കുന്നത്​. മികച്ച ജീവിതം ആഗ്രഹിച്ച്​ ചിലർ പണം നൽകി​. ഇവരെ ഫോണിൽ ബന്ധപ്പെടരുതെന്ന്​ ബന്ധുക്ക​ളോടും പറഞ്ഞിരിക്കുന്നു. ​നടന്നത്​​ ചൂഷണമാണെന്ന്​ വ്യക്​തമാണ്​. ഇതുവരെ ഇരകളെ കണ്ടെത്താനായിട്ടില്ല. മനുഷ്യക്കടത്താണ്​ നടന്നതെന്ന്​ ഇതിൽനിന്ന്​ പ്രഥമദൃഷ്​ട്യാ വിലയിരുത്താം. മനുഷ്യക്കടത്ത്​ എന്ന നിലയിൽതന്നെ അന്വേഷണം നടന്നാലേ കേന്ദ്ര ഏജൻസികളും ഗൗരവമായി കാണൂ. വിദേശ രാജ്യങ്ങളുമായി സഹകരിച്ചാണോ അന്വേഷണം നടക്കുന്നതെന്നും കോടതി ആരാഞ്ഞു. വസ്​തുതകളും ആശങ്കകളുമാണിവയെന്നും കുറ്റപ്പെടുത്തലല്ലെന്നും കോടതി വ്യക്​തമാക്കി.

ബോട്ടിൽ കടത്തിയവർ എവിടെയാണ്​ എത്തിയതെന്നും ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണോ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാ​േനാ അവയവവിൽപനക്ക്​ വേണ്ടിയോ ആണോ ഇവരെ കൊണ്ടുപോയതെന്നും​ അറിയേണ്ടതുണ്ട്​. ഇത്​ രാഷ്​​ട്രസുരക്ഷയെക്കൂടി ബാധിക്കുന്നതാണ്​. ഒറ്റപ്പെട്ട സംഭവവുമല്ല. എന്നാൽ, ശരിയായ അന്വേഷണം നടന്നിട്ടില്ല. ഉദ്യോഗസ്​ഥർക്ക്​ അന്വേഷണത്തി​​െൻറ ഭാഗമായി വിദേശത്തേക്ക്​ പോകാനാകുമോയെന്നും ​േകാടതി ആരാഞ്ഞു.

അ​േന്വഷണത്തിന്​ വിദേശസഹായം ലഭ്യമാകുന്ന അന്താരാഷ്​​ട്ര ഉടമ്പടികൾ നിലവിലുണ്ടെന്നും നേരത്തേ ഇക്കാര്യത്തിൽ കോടതിയിൽ വിശദീകരണം നൽകിയശേഷം പുതിയ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഗൗരവ​ത്തോടെയാണ്​ അന്വേഷണമെന്നും ഇൻറലിജൻസ്​ ബ്യൂറോയുടെ സഹായം ലഭിക്കുന്നുണ്ടെന്നും സർക്കാർ വ്യക്​തമാക്കി. ഹരജി ഇൗ മാസം 25ന്​ പരിഗണിക്കാനായി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human traffickingkerala newsMunambam case
News Summary - Munambam Case-Kerala news
Next Story