മുനമ്പം ബോട്ടപകടം: തിരച്ചിലിനിടെ മറ്റൊരു ബോട്ട് കണ്ടെത്തി
text_fieldsകൊച്ചി: മുനമ്പത്തുനിന്നുപോയി അപകടത്തിൽപെട്ട ‘ഓഷ്യാനിക്’ ബോട്ടും തൊഴിലാളികളെയും കണ്ടെത്താനുള്ള ശ്രമത്തിനിടെ തിരച്ചിൽ സംഘം മറ്റൊരു ബോട്ട് കണ്ടെത്തി. പുറംകടലിൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോട്ട് കണ്ടെത്തിയത്. നാവികസേനയുടെ ഹെലികോപ്ടർ നിരീക്ഷണത്തിലാണ് 10 മീറ്ററോളം വലുപ്പമുള്ള ബോട്ട് ശ്രദ്ധയിൽപെട്ടത്.
‘ഓഷ്യാനിക്’ ആണെന്ന ധാരണയിൽ വിവരം തിരച്ചിൽ സംഘത്തിന് കൈമാറി. തുടർന്ന് നാവികസേന നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റേതോ ബോട്ടാണെന്ന് വ്യക്തമായത്. ‘അൽ മറഹാൻ’ എന്ന അറബി പേരാണ് ബോട്ടിനുള്ളത്. ബോട്ടിെൻറ രജിസ്ട്രേഷൻ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
