ചന്ദ്രശേഖർ ആസാദിനെ ഹോട്ടലിൽ ‘തടങ്കലി’ലാക്കി പൊലീസ്
text_fieldsമുംബൈ: നഗരത്തിലും പുണെയിലും പൊതുപരിപാടിക്കായി എത്തിയ ഭീം ആർമി സ്ഥാപക നേതാവ് ചന്ദ്രശേഖർ ആസാദ് പൊലീസ് വലയത്തിൽ. ശനി, ഞായർ ദിവസങ്ങളിലായി നടത്താനിരിക്കുന്ന ഭീം ആർമിയുടെ പൊതുപരിപാടികൾക്ക് മുംബൈ, പുണെ പൊലീസ് അനുമതി നൽകിയിട്ടില്ല. അനുമതി നൽകിയില്ലെങ്കിലും പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആസാദ് വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ചയാണ് മുംബൈയിലെ പരിപാടി. ഇതിനായി വെള്ളിയാഴ്ച നഗരത്തിലെത്തിയ ആസാദ് മലാഡിലെ മണാലി ഹോട്ടലിലാണ് കഴിയുന്നത്. ആസാദ് എത്തിയതിന് തൊട്ടുപിന്നാലെ ഹോട്ടലിൽ എത്തിയ പൊലീസ് അദ്ദേഹത്തോട് അനുമതിയില്ലാതെ പുറത്തിറങ്ങരുതെന്ന് വിലക്കിയതായാണ് വിവരം.
ഭീം ആർമി പ്രവർത്തകരും ഹോട്ടൽ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. ആസാദിനെ പൊലീസ് തടങ്കലിലാക്കിയതായി അണികൾ ആരോപിച്ചു. ആദ്യമായാണ് ആസാദ് മുംബൈയിൽ എത്തുന്നത്. പേഷ്വാകൾക്ക് എതിരെ ദലിത് വിഭാത്തിലെ മെഹറുകൾ വിജയം നേടിയ ഭീമ-കൊറേഗാവ് യുദ്ധസ്മരണ ചടങ്ങിലും ആസാദ് പെങ്കടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
