Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജകുടുംബാംഗമെന്ന് പരിചയപ്പെടുത്തി വീട്ടമ്മമാരിൽനിന്ന് പണം തട്ടി; 10 ലക്ഷത്തോളം നഷ്ടമായതായി പരാതി

text_fields
bookmark_border
രാജകുടുംബാംഗമെന്ന് പരിചയപ്പെടുത്തി വീട്ടമ്മമാരിൽനിന്ന് പണം തട്ടി; 10 ലക്ഷത്തോളം നഷ്ടമായതായി പരാതി
cancel

നേമം: രാജകുടുംബാംഗമെന്ന് പരിചയപ്പെടുത്തിയ ആക്കുളം സ്വദേശി ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി വീട്ടമ്മമാരുടെ പരാതി. ആക്കുളം സ്വദേശി വിവേക് ശ്രീകണ്ഠന് എതിരേയാണ് പരാതി. ബാലരാമപുരം, ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാരുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലേഷ്യ ആസ്ഥാനമായുള്ള ക്യൂ നെറ്റ് എന്ന ഓൺലൈൻ കമ്പനിയുടെ സ്കീമിൽ ചേർത്താണ് തട്ടിപ്പ് നടത്തിയത്. 2022 ജൂലൈ മാസത്തിൽ ഫേസ്ബുക്ക് വഴിയാണ് ക്യൂ നെറ്റ് കമ്പനിയുടെ സ്കീമിൽ തങ്ങൾ ചേർന്നതെന്നാണ് വീട്ടമ്മമാർ പറയുന്നത്. താൻ ഒരു രാജകുടുംബാംഗമാണെന്നും ഡോക്ടർ ആണെന്നുമാണ് പ്രതി പരിചയപ്പെടുത്തിയതെന്ന് വീട്ടമ്മമാർ പറയുന്നു.

പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉണ്ട്. കരമനയിലെ ഒരു ബാങ്ക് വഴിയാണ് ഇടപാടുകൾ നടന്നത്. പ്രാഥമിക അന്വേഷണം പുരോഗമിക്കവെ വിവേക് ശ്രീകണ്ഠൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Multi level marketing cheating
Next Story