Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിംകളെ...

മുസ്​ലിംകളെ വോട്ടുബാങ്കായി കാണാത്ത ഏക രാഷ്​ട്രീയ പാർട്ടി കോൺഗ്രസ് -മുല്ലപ്പള്ളി

text_fields
bookmark_border
mullappally
cancel

കോഴിക്കോട്​: മുസ്​ലിംകളെ വോട്ടുബാങ്കായി കാണാത്ത ഏക രാഷ്​ട്രീയ പാർട്ടി കോൺഗ്രസാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സാദിരിക്കോയ അനുസ്​മരണ സമ്മേളനത്തിൽ കർമശ്രേഷ്​ഠ പുരസ്​കാരം അഡ്വ. പി. ശങ്കരന്​ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി കാണുന്ന രാഷ്​ട്രീയ പ്രസ്ഥാനങ്ങളെ മനസ്സിലാക്കണം. ബീഫ്​ ഫെസ്​റ്റിവലും മറ്റും നടത്തുന്നവരെ രക്ഷകരായി കാണരുത്​. കോൺഗ്രസി​​െൻറ ആദ്യത്തെ മൂന്ന്​ പ്രസിഡൻറുമാരും ന്യൂനപക്ഷ സമുദായത്തിൽനിന്നാണ്. ഭരണഘടനയുടെ തത്ത്വം മാറ്റാമെന്ന അമിത്​ ഷായുടെ മോഹം നാഗ്​പൂരിൽ ചെന്ന്​ പറഞ്ഞാൽ മതിയെന്നും മോദിയുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.​

അഡ്വ. പി.എം. നിയാസ്​ പരിചയപ്പെടുത്തി. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ടി. സിദ്ദിഖ്​, എൻ. സുബ്രഹ്​മണ്യൻ, കെ.സി. അബു, എം. വീരാൻകുട്ടി, എം.എ. റസാഖ്,​ ഡോ. കെ. മൊയ്​തു തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.വി. പ്രവീൺ കുമാർ സ്വാഗതവും അഡ്വ. ആർ. സച്ചിത്​ നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally Ramachandran
News Summary - mullappally ramachandran
Next Story