Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കേസ്...

കൂടത്തായി കേസ് ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്​ട്രീയ ലക്ഷ്യത്തോടെ- മുല്ലപ്പള്ളി

text_fields
bookmark_border
mullappally
cancel

തിരുവനന്തപുരം: കൂടത്തായി കേസ് സംബന്ധിച്ച വിവരങ്ങൾ മാസങ്ങൾക്കുമുമ്പ്​ സര്‍ക്കാറി​​​െൻറയും പൊലീസി​​​െൻറയും കൈവശമുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്​ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി സര്‍ക്കാറി​​െൻറ ദയനീയപ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്.

ശബരിമല ഉൾപ്പെടെ സുപ്രധാന വിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള അജണ്ടയുടെ ഭാഗം കൂടിയാണിത്​. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയില്‍ ഉള്‍പ്പെട്ട യഥാർഥ പ്രതികളെ നിയമത്തിന്​ മുന്നില്‍ കൊണ്ടുവരണം. എന്നാൽ, ആഭ്യന്തരമന്ത്രിയുടെയും പൊലീസ് മേധാവിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അറിവോടെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരും.

മഞ്ചേശ്വരത്തെ ഇടത്​ സ്ഥാനാർഥിയെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തി​​​െൻറ ചരിത്രം അറിയാവുന്നതിനാലാണ്. ബി.ജെ.പി സ്ഥാനാർഥി രവീശതന്ത്രിയില്‍നിന്ന്​ അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത് ശങ്കർറെയാണ്​.

പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവര്‍ വിഡ്​ഢികളുടെ ലോകത്താണ്. പാലായില്‍ എന്‍.ഡി.എക്ക് നഷ്​ടമായ 7000 വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally Ramachandran
News Summary - mullappally ramachandran
Next Story