Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലപാതകം ആസൂത്രിതം;...

കൊലപാതകം ആസൂത്രിതം; മുഖ്യമന്ത്രി മറുപടി പറയണം -മുല്ലപ്പള്ളി

text_fields
bookmark_border
mullappally-kerala news
cancel

കൊച്ചി/തിരുവനന്തപുരം: സി.പി.എമ്മി​​െൻറ സ്​റ്റാലിനിസ്​റ്റ്​ സ്വഭാവത്തി​​െൻറ ഇരകളാണ് കാസർകോട്​ പെരിയയില്‍ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോ ണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ഇന്ന്​ പ്രതിഷേധം നടത്തുമെന്നും തിങ്കളാഴ്ച എറണാകുളം ജില്ലയിലെ ജനമഹായാത്ര പര്യടനം റ ദ്ദാക്കിയെന്നും മുല്ലപ്പള്ളി അറിയിച്ചു.

ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ വീഴ്ചയാണ് ഇരട്ടകൊലപാതകത്തിന്​ പിന്നിൽ. ഇതിന്​ മുഖ്യമന്ത്രി മറുപടി പറയണം. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അക്രമികളെ സഹായിക്കുകയും ചെയ്യുന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. അണികളോട്​ ആയുധം താഴെ വെക്കാൻ പറയാനുള്ള ആർജവം പിണറായി വിജയൻ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസർക്കോ​െട്ട ഇരട്ടക്കൊലപാതകം ആസൂത്രിതമാണെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തി​​െൻറ തണലിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തിങ്കളാഴ്ച പ്രതിഷേധദിനമായി ആചരിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

തിങ്കളാഴ്​ച സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്താണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്​ഥാനത്ത്​ വിദ്യാഭ്യാസബന്ദിന്​ കെ.എസ്​.യു ആഹ്വാനം ചെയ്​തു. ജനമഹായാത്രയുടെ തിങ്കളാഴ്ചത്തെ പരിപാടികൾ മാറ്റിവച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും കാസർകോട്ടേക്ക് പോകും. കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ സന്ദ‌‌ർശിക്കും.

പ്രവർത്തകരെ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണൂർ മോഡൽ കൊലപാതകമാണ് നടന്നതെന്നും കാസർഗോഡ് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ പ്രതികരിച്ചു. കൊലപാതകത്തിൽ സി.പി.എമ്മിന്​ ബന്ധമില്ലെന്ന്​ സി.പി.എം ജില്ല സെ​ക്രട്ടറി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth congressmalayalam newsMullappally RamachandranKasargod News
News Summary - Mullappally Ramachandran on Youth congress Activist Murder-Kerala News
Next Story