Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുങ്ങാൻ പോകുന്ന കപ്പലിലെ ക്യാപ്ററനാണ് പിണറായിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

text_fields
bookmark_border
mullappaly ramachandran
cancel

കോഴിക്കോട്: മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആ ക്യാപ്റ്റൻ ആദ്യം കടലിൽ ചാടി രക്ഷപ്പെടും. യാത്രികർ അദ്ദേഹത്തിന് പ്രശ്നമല്ല. എല്ലാക്കാലത്തും അദ്ദേഹത്തിന്‍റെ ചരിത്രം അങ്ങനെയാണെന്നും മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു.

യാത്രികനെ വഞ്ചിക്കുന്ന ക്യാപ്റ്റനല്ല താനെന്നും യാത്രികരെ സുരക്ഷിതമായി എത്തിച്ച ശേഷമേ ഒരു ക്യാപ്റ്റൻ കപ്പൽ കൈവിടുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടാകുമെന്നത് പലരുടെയും വ്യാമോഹം മാത്രമാണ്. കൊച്ചുകൊച്ചു പ്രശ്നങ്ങളുണ്ടാകാമെങ്കിലും യു.ഡി.എഫിൽ ഒരു പ്രശ്നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തും. തിരഞ്ഞെടുപ്പിൽ സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും മുല്ലപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mullappally Ramachandran said that Pinarayi was the captain of the sinking ship
Next Story