Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ വന്നാൽ കേരള...

യു.ഡി.എഫ്​ വന്നാൽ കേരള ബാങ്ക്​ റദ്ദാക്കും -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally
cancel

തിരുവനന്തപുരം: യു.ഡി.എഫ്​ അധികാരത്തിൽ മടങ്ങിയെത്തിയാൽ കേരള ബാങ്ക്​ രൂപവത്​കരണ തീരുമാനം റദ്ദാക്കി ജില്ല സഹകര ണ ബാങ്കുകൾ പുനഃസ്ഥാപിക്കുമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ രക്ഷപ്പെടാനാണ് നല്ലനിലയിൽ പ്രവർത്തിച്ച സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട്​ വാണിജ്യ ബാങ്ക്​ രൂപവത്​കരിക്കുന്നത്​.

ആവശ്യമെങ്കിൽ സർക്കാറിന്​ പുതി​യ വാണിജ്യ ബാങ്ക്​ തുടങ്ങാം. എന്നാൽ, അത്​ സഹകരണ ബാങ്കുകളെ തകർത്തു കൊണ്ടാകരുതായിരുന്നു​. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ കണ്ണുനട്ടാണ്​ സഹകരണ പ്രസ്ഥാനത്തെ തകർത്ത്​ വാണിജ്യ ബാങ്ക്​ രൂപവത്​കരിക്കാൻ സർക്കാർ ശ്രമിക്കുന്നത്​. ഇതിനെതിരെ കെ.പി.സി.സി നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കേരള ബാങ്കിനുള്ള പ്രാഥമിക നടപടി പൂർത്തീകരിക്കാൻ മാത്രമാണ്​ ഹൈകോടതി അനുമതി​. ബാങ്ക്​ രൂപവത്​കരണത്തി​​െൻറ​ ഭരണഘടന സാധുത സംബന്ധിച്ച്​ കോടതി പരിശോധിച്ചിട്ടില്ല. ബാങ്കിന്​ ആർ.ബി.​െഎ അന്തിമാനുമതി നൽകിയിട്ടുമില്ല. സംസ്ഥാനത്ത്​ അഴിമതി കൊടികുത്തി വാഴുകയാണ്​. ഉദ്യോഗസ്ഥതല അഴിമതി സംബന്ധിച്ച്​ അന്വേഷണത്തിനുള്ള ഫയലുകൾ തീരുമാനമെടുക്കാതെ വിജിലൻസ്​ മാറ്റിവെച്ചിരിക്കുന്നു​. വിലക്കയറ്റംമൂലം ജനം വലയ​ു​േമ്പാഴും സർക്കാറി​​െൻറ ധൂർത്തിന്​ കുറവില്ല.

പൊലീസ്​ പരിഷ്​കരണത്തി​​െൻറ ഭാഗമായി ലഭിക്കുന്ന പണം ഉപയോഗിക്കേണ്ടത്​ ധൂർത്തിനല്ല. മാവോവാദികളുടെ പോേരിൽ ലഭിച്ച പണം ഉപയോഗിച്ചാണ്​ ഹെലികോപ്​ടർ വാങ്ങാൻ ഒരുങ്ങുന്നത്​. ബുള്ളറ്റ്​ പ്രൂഫ്​ കാർ വാങ്ങാനും ശ്രമംതുടങ്ങിയിട്ടുണ്ട്​. ഏകദേശം 1000 കോടി രൂപയുടെ ധൂർത്താണ്​ കഴിഞ്ഞ മൂന്നര വർഷ​ത്തിനിടെ നടന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala bankMullappally Ramachandran
News Summary - mullappally ramachandran kerala bank
Next Story