‘തനിക്ക് മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ല’; മത്സര സന്നദ്ധത സൂചിപ്പിച്ച് മുല്ലപ്പള്ളി
text_fieldsകണ്ണൂര്: നിയമസഭ തെരഞ്ഞെടുപ്പില് മത്സരിക്കാനുള്ള സന്നദ്ധത സൂചിപ്പിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ ഇതുവരെ ഒരു ഘട്ടത്തിലും സ്ഥാനാര്ഥിത്വം നിഷേധിച്ച് കടന്നുപോയിട്ടില്ലെന്നും മത്സരിക്കുന്ന കാര്യത്തിൽ തന്റെ തീരുമാനം തന്നെയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതാണ്. കെ.പി.സി.സി പ്രസിഡന്റായതിനാല് നിയമസഭ തെരഞ്ഞെടുപ്പിലേക്കും മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. തനിക്ക് മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില് മുതിര്ന്നവരെയും യുവാക്കളെയും കൂട്ടിയിണക്കിയാണ് കൊണ്ടുപോവാറുള്ളത്. നെഹ്റുവിന്റെ കാലം മുതലുള്ള നിലപാടാണന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

