Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിൽ...

സി.പി.എമ്മിൽ നടക്കുന്നത് ബിംബവത്കരണം; ക്യാപ്റ്റൻ നടുക്കടലിൽ -മുല്ലപ്പള്ളി

text_fields
bookmark_border
സി.പി.എമ്മിൽ നടക്കുന്നത് ബിംബവത്കരണം; ക്യാപ്റ്റൻ നടുക്കടലിൽ -മുല്ലപ്പള്ളി
cancel

കണ്ണൂർ:സി.പി.എമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റൻ നടുക്കടലിലാണെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ പ്രചരണ പരിപാടിയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റൻ എന്ന് വിളിച്ചത്. അവർ യോഗവും കഴിഞ്ഞ് കൂലിയും വാങ്ങി പോയി. ജനാധിപത്യ സ്വഭാവമില്ലാത്ത ബിംബവത്കരണമാണ് സി.പി.എമ്മിൽ നടക്കുന്നത്. ക്യാപ്റ്റൻ നടുക്കടലിലാണ് -മുല്ലപ്പള്ളി പറഞ്ഞു.

പാർട്ടിയിൽ ക്യാപ്റ്റനില്ലെന്ന് കോടിയേരി പറഞ്ഞതാണ്. ഇത് തന്നെയാണ് പി. ജയരാജനും പറഞ്ഞത്. പിണറായി വിജയൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിൽ പിണറായിക്കെതിരെ വൻ പടയൊരുക്കം നടക്കുകയാണ്. നല്ല കമ്യൂണിസ്റ്റുകാർ ഈ തെരഞ്ഞെടുപ്പിൽ നിശ്ശബ്ദമായി പ്രതികരിക്കും. ആ പ്രതികരണമാണ് പി. ജയരാജനിലൂടെയെല്ലാം കാണുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally RamachandranAssembly Election 2021
Next Story