Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘വഴങ്ങാത്തവരെ...

‘‘വഴങ്ങാത്തവരെ വര്‍ഗീയവാദികളും ഒപ്പം ചേര്‍ന്നാല്‍ മതേതരവാദികളുമാക്കുന്ന അദ്​ഭുതസിദ്ധി സി.പി.എമ്മി​നുണ്ട്’’

text_fields
bookmark_border
‘‘വഴങ്ങാത്തവരെ വര്‍ഗീയവാദികളും ഒപ്പം ചേര്‍ന്നാല്‍ മതേതരവാദികളുമാക്കുന്ന അദ്​ഭുതസിദ്ധി സി.പി.എമ്മി​നുണ്ട്’’
cancel

തിരുവനന്തപുരം: വര്‍ഗീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നത്​ സി.പി.എം ആണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡസണ്‍ കണക്കിന് തദ്ദേശസ്ഥാപനങ്ങളിൽ വര്‍ഗീയകക്ഷികളുമായി ചേര്‍ന്നാണ്​ സി.പി.എം ഭരിക്കുന്നത്. ഇതിനെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക്​ സി.പി.എം തയാറുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു. 

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നേതാവുമായും ജനപക്ഷം നേതാവുമായും സി.പി.എം നേതാക്കള്‍ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല. ആ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തി​​െൻറ മുഖ്യകാരണം ഈ കൂട്ടുകെട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് അവർ മറന്നു. ഓരോ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് ഇത്തരം കൂട്ടുകെട്ടുണ്ട്. സമുദായപാര്‍ട്ടിയെന്ന് ഇടതുനേതാക്കള്‍ പരസ്യമായി അധിക്ഷേപിച്ച ഐ.എന്‍.എല്‍ ഇപ്പോള്‍ എല്‍.ഡി.എഫി​​െൻറ ഘടകകക്ഷിയാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ തരാതരംപോലെ സമുദായകക്ഷിയെന്ന് സി.പി.എം ചാപ്പകുത്തിയിട്ടുണ്ട്. വഴങ്ങാത്തവരെ വര്‍ഗീയവാദികളും ഒപ്പം ചേര്‍ന്നാല്‍ മതേതരവാദികളുമാക്കുന്ന അദ്​ഭുതസിദ്ധി സി.പി.എമ്മി​നുണ്ട്​. 

ആര്‍.എസ്.എസുമായുള്ള സി.പി.എം ബന്ധം 1977ല്‍ തുടങ്ങിയതാണ്. 77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ന് സി.പി.എം യുവജന നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ ജയിപ്പിക്കാന്‍ ആര്‍.എസ്.എസുകാര്‍ കഠിനമായി പ്രവര്‍ത്തിച്ചത് ആരും മറന്നിട്ടില്ല.  രാജീവ് ഗാന്ധിയെ അധിക്ഷേപിക്കാനും യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാനും സംഘ്​പരിവാറുമായി കൈകോര്‍ത്ത ചരിത്രമാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമായ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്നസാഫല്യത്തിന്​ സി.പി.എം രാപകലില്ലാതെ പണിയെടുത്താലും സാധിക്കി​െല്ലന്നും മുല്ലപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpimMullappally RamachandranUDF-LDF
News Summary - mullappally ramachandran against cpim -malayalam news
Next Story