Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘കള്ളക്കടത്തുമായി...

‘‘കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസ്​ ബന്ധപ്പെടുന്നത്​ രാജ്യചരിത്രത്തിൽ ആദ്യം’’

text_fields
bookmark_border
‘‘കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസ്​ ബന്ധപ്പെടുന്നത്​ രാജ്യചരിത്രത്തിൽ ആദ്യം’’
cancel

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. 

മുഖ്യമന്ത്രിയു​ടെ വിശ്വസ്​തനും ഐ.ടി സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കരൻ ആണ് കള്ളക്കടത്തിൻെറ കേന്ദ്രബിന്ദു. വിവാദനായകനും മുഖ്യമന്ത്രി നടത്തിയ വിവാദ ഇടപാടുകളുടെ ആസൂത്രകനും ശിവശങ്കറാണ്​. 

സ്​പ്രിൻക്ലർ ഇടപാടിൽ മുഖ്യമന്ത്രിയുമായി ബന്ധിപ്പിച്ച കണ്ണി ശിവശങ്കറാണ്​. കേസിൽ ആരോപണ വിധേയമായിട്ടുള്ള സ്വപ്​ന സുരേഷിൻെറ നിയമനത്തെക്കുറിച്ച്​ വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്​. മുഖ്യമന്ത്രിയോ, അദ്ദേഹത്തിൻെറ ഓഫീസോ പാർട്ടിയോ അറിയാതെ നിയമനങ്ങൾ നടക്കില്ല.

ഈ കേസ്​ സി.ബി.ഐക്ക്​ വിടുന്നതോടൊപ്പം കൊഫേ പോസ നിയമപ്രകാരം കേസ്​ ചാർജ്​​ ചെയ്യണം. ഇതുവഴി കാലതാമസം ഒഴിവാക്കാനാകും. മുഖ്യമന്ത്രിയേയും ഈ ​അന്വേഷണ പരിധിയിൽ എത്തിക്കണം. ഈ കേസിൽ ബി.ജെ.പിയും കേന്ദ്രസർക്കാറും ഉറച്ച തീരുമാനം എടുക്കണം. 

ജുഡീഷ്യറിയിൽ വിശ്വാസമുള്ളതുപോലെ മാധ്യമപ്രവർത്തകരിലും ഞങ്ങൾക്ക്​ വിശ്വാസമുണ്ട്​. മാധ്യമപ്രവർത്തകർ നിർഭയമായി മുന്നോട്ട്​ പോകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. 
 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally RamachandranUDF-LDF
News Summary - mullappally ramachandran about gold scam -malayalam news
Next Story