Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ എം.പിമാർ...

കോൺഗ്രസ്​ എം.പിമാർ നിയമസഭയിലേക്ക്​ മത്സരിക്കുന്നതിനെതിരെ മുല്ലപ്പള്ളി

text_fields
bookmark_border
മുല്ലപ്പള്ളി രാമചന്ദ്രൻ  Mullappally
cancel

തിരുവനന്തപുരം: നിയമസഭയിലേക്ക്​ മത്സരിക്കാൻ കോൺഗ്രസ്​ എം.പിമാരെ അനുവദിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്​ ഹൈകമാൻഡിന്​ കത്തയച്ചു. കെ.പി.സി.സിയിൽ നേതൃതലത്തിൽ കലഹം തുടരുന്നതിനെയൊണ്​ മുല്ലപ്പള്ളിയുടെ നീക്കം.

കഴിഞ്ഞ വർഷം നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച നേതാക്കളിൽ ചിലർ എം.പി സ്​ഥാനം രാജിവെച്ച്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നുണ്ട്​​. ഇതിന്​ തടയിടാനാണ്​ മുല്ലപ്പള്ളിയുടെ ശ്രമം. കേരളത്തിൽനിന്ന്​ ജയിച്ച ഒരാൾക്ക്​പോലും നിയമസഭയിലേക്ക്​ സീറ്റുനൽകരുതെന്ന്​ അ​ദ്ദേഹം ഹൈകമാൻഡിനോട് ആവശ്യപ്പെട്ടു.

സി.പി.എമ്മിൽനിന്ന്​ പിടിച്ചെടുത്ത ലോക്​സഭ സീറ്റുകൾ രാജിവെച്ചാൽ പാർട്ടിക്ക്​ എന്നെന്നേക്കുമായി അവ നഷ്​ടപ്പെടാൻ ഇടയാക്കുമെന്ന കാര്യവും മുല്ലപ്പള്ളി വ്യക്​തമാക്കി. ഇത്തരം ശീലം കോൺഗ്രസിനകത്ത്​ അനുവദിക്കരുത്​. ഇക്കാര്യം കോൺഗ്രസിനകത്തെ വിവിധ ഗ്രൂപ്പ്​ നേതാക്കൻമാരോടും മുല്ലപ്പള്ളി ഉന്നയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressMullappallyMP
Next Story