Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുജറാത്ത് കലാപ സമയത്ത്...

ഗുജറാത്ത് കലാപ സമയത്ത് മോദിയേയും അമിത്ഷായേയും ബെഹ്‌റ സഹായിച്ചിര​ുന്നു -മുല്ലപ്പള്ളി

text_fields
bookmark_border
mullappally-political news
cancel

കണ്ണൂർ​/വടകര: നരേന്ദ്രമോദിക്കും പിണറായി വിജയനും ഇടയിലെ പാലമാണ് ഡി.ജി.പി ലോക്നാഥ് ​െബഹ്റയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ഇശ്​റത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്റ വ്യക്തമാക്കണം.

എൻ.​െഎ.എയിൽനിന്ന്​ അവധിയെടുത്തോയെന്നും ഡി.ജി.പി വ്യക്തമാക്കണം. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് തുറന്നുപറയണം. മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയെത്തി ആദ്യം ഒപ്പു​െവച്ച ഫയൽ ​െബഹ്റയെ ഡി.ജി.പിയായി നിയമിച്ചുള്ളതാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തിൽ അമിത്​ ഷായും നരേന്ദ്ര മോദിയും നടത്തിയ നരഹത്യയെ വെള്ളപൂശിയ എൻ.​െഎ.എ റിപ്പോർട്ടിന്​ പ്രത്യുപകാരമായാണ് െബഹ്റയെ കേരള ഡി.ജി.പിയാക്കിയതെന്ന് മുല്ലപ്പള്ളി നേരത്തെ വടകരയിൽ പറഞ്ഞു.

യൂത്ത് ലീഗ്​ യുവജന യാത്രക്ക്​ നല്‍കിയ സ്വീകരണത്തിലായിരുന്നു പ്രതികരണം. പ്രധാനമന്ത്രിയും അമിത്​ ഷായും കൂട്ടുപ്രതികളായ കേസുകളിൽ അവരെ വെള്ളപൂശാൻ അന്ന്​ അവിടെ എൻ.​െഎ.എ ഉദ്യോഗസ്ഥനായിരുന്ന ​െബഹ്​റ തയാറാക്കിയ റിപ്പോർട്ട്​ ഞങ്ങൾക്കൊക്കെ വിസ്​മയമുളവാക്കിയതാണ്​. അതി​​െൻറ പ്രത്യുപകാരമാണ്​ ഡി.ജി.പി പദവിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsmullappallyloknath behragujarat riotmalayalam newsAmitshah
News Summary - mullappally alleges that behra helped Modi and Amitshah in gujarat riot time -kerala news
Next Story