Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മറച്ചുവെച്ച് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിച്ചു -മുല്ലപ്പള്ളി

text_fields
bookmark_border
കോവിഡ് മറച്ചുവെച്ച് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിച്ചു -മുല്ലപ്പള്ളി
cancel

തിരുവനന്തപുരം: കോവിഡ്​ രോഗബാധ മറച്ചുവെച്ച് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് മാനദണ്ഡങ്ങൾ നഗ്​നമായി ലംഘിച്ച മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണക്കാരുടെ പേരിൽ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകണം.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നൂറുകണക്കിന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, ഇതേനിയമം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമല്ലെന്നത് നിര്‍ഭാഗ്യകരമാണ്. തുല്യനീതി നടപ്പാക്കേണ്ട സര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. സമൂഹത്തിന് മാതൃകയാകേണ്ട മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് കുറ്റകരമായ കൃത്യവിലോപമാണ്. കോവിഡ്ബാധ മറച്ചുവെച്ചാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ ഭാഗമായി റോഡ് ഷോ നടത്തിയതെങ്കില്‍ കേസെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mullappally against pinarayi vijayan
Next Story