Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകരൻ സംഘടന...

സുധാകരൻ സംഘടന തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ വിശ്വാസ്യത തകർക്കുമെന്ന്​ മുല്ലപ്പള്ളി

text_fields
bookmark_border
Mullappally Ramachandran, K Sudhakaran
cancel

കോഴിക്കോട്​: കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്​ അധാർമികമാണെന്ന്​ മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട്ട്​ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ സുധാകരൻ മത്സരിക്കു​െമന്നു​ പറയുന്ന കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രസിഡൻറാകാൻ മത്സരിക്കുന്ന ആൾതന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസ്യത തകർക്കും എന്നായിരുന്നു മുല്ലപ്പള്ളിയു​െട പ്രതികരണം. താൻ വൈരാഗ്യ ബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ല. സുധാകര​‍െൻറ വിമർശനങ്ങൾക്കെല്ലാം മൗനമാണ്​ മറുപടി. ത​‍െൻറ മൗനം വാചാലമാണെന്ന്​ പൊതുസമൂഹത്തിനറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcck sudhakaranMullappally Ramachandran
News Summary - mullappally against k sudhakaran
Next Story