Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ മരംമുറി: ശാസനയിൽ ഒതുക്കി ബെന്നിച്ചനെതിരായ നടപടി അവസാനിപ്പിച്ചു

text_fields
bookmark_border
മുല്ലപ്പെരിയാർ മരംമുറി: ശാസനയിൽ ഒതുക്കി ബെന്നിച്ചനെതിരായ നടപടി അവസാനിപ്പിച്ചു
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ മ​രം​മു​റി​ക്ക്​ അ​നു​മ​തി ന​ൽ​കി​യ ചീ​ഫ്​ വൈ​ൽ​ഡ്​​ ​ലൈ​ഫ്​​ വാ​ർ​ഡ​ൻ ബെ​ന്നി​ച്ച​ൻ തോ​മ​സി​നെ​തി​രാ​യ വ​കു​പ്പു​ത​ല ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചു. പു​തി​യ വ​നം മേ​ധാ​വി​യെ ക​ണ്ടെ​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ്​ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ പ​ദ​വി​യി​ലു​ള്ള ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ബെ​ന്നി​ച്ച​ന്‍ തോ​മ​സി​നെ​തി​െ​ര​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി ഫ​യ​ല്‍ സ​ര്‍ക്കാ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ത്. സ​ര്‍ക്കാ​റു​മാ​യി ആ​ലോ​ചി​ക്കാ​തെ മ​രം​മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി ഉ​ത്ത​ര​വി​റ​ക്കി​യ​തി‍െൻറ പേ​രി​ലു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി ശാ​സ​ന​യി​ല്‍ ഒ​തു​ക്കി​യാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​പ​ടി.

മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബെ​ന്നി​ച്ച​ന്‍ തോ​മ​സി​നെ നേ​ര​േ​ത്ത സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ചീ​ഫ് സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ന്‍ സ​സ്‌​പെ​ന്‍ഷ​ന്‍ റ​ദ്ദാ​ക്കി സ​ര്‍വി​സി​ല്‍ തി​രി​ച്ചെ​ടു​ത്തു.

ബെ​ന്നി​ച്ച​ന്‍ ഒ​റ്റ​ക്ക​ല്ല തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും വി​വി​ധ നി​ര്‍ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രം​മു​റി​ക്കാ​ന്‍ അ​ദ്ദേ​ഹം ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ര്‍ന്നാ​ണ്​ സ​ര്‍ക്കാ​റു​മാ​യി ആ​ലോ​ചി​ക്കാ​തെ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്​ സ​മീ​പ​ത്തെ 15 മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബെ​ന്നി​ച്ച​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ശാ​സ​ന​യി​ല്‍ ഒ​തു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വ​നം മേ​ധാ​വി പി.​കെ. കേ​ശ​വ​ന്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ പു​തി​യ മേ​ധാ​വി​യെ ക​ണ്ടെ​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ യോ​ഗം വെ​ള്ളി​യാ​ഴ്ച​യാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ ഫോ​റ​സ്റ്റ് സ​ര്‍വി​സി​ലു​ള്ള പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍മാ​രി​ല്‍ 1988 ബാ​ച്ചി​ലെ ഐ.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബെ​ന്നി​ച്ച​ന്‍ തോ​മ​സാ​ണ് സീ​നി​യ​ര്‍. ബെ​ന്നി​ച്ച​ന് അ​ടു​ത്ത വ​ര്‍ഷം ജൂ​ലൈ വ​രെ സ​ര്‍വി​സു​ണ്ട്.

ഇ​തേ ബാ​ച്ചി​ലെ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​റും വി​ജി​ല​ന്‍സ് ആ​ൻ​ഡ്​​ ഇ​ന്‍റ​ലി​ജ​ന്‍സ് മേ​ധാ​വി​യു​മാ​യ ഗം​ഗാ സി​ങ്ങും പ​രി​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar
News Summary - Mullaperiyar wood cutting action against Bennichan
Next Story