Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാർ ജലനിരപ്പ് 140നുമുകളിൽ; വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി തമിഴ്നാട്
text_fieldsbookmark_border
കുമളി: മഴയുടെ ശക്തി കുറഞ്ഞിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ 140 അടിക്ക് മുകളിലെത്തി. ഇപ്പോൾ 140.10 അടി ജലമാണുള്ളത്.
അണക്കെട്ടിലേക്ക് സെക്കൻഡിൽ 2023 ഘനഅടി ജലം ഒഴുകി എത്തുമ്പോൾ തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 300 ഘന അടി ജലമാണ് ഒഴുകുന്നത്. ജലനിരപ്പ് 140 അടിയായതോടെ തമിഴ്നാട് ജലവിഭവ വകുപ്പ് കേരളത്തിന് വെള്ളപ്പൊക്ക ജാഗ്രത മുന്നറിയിപ്പ് നൽകി.
ഇടുക്കിയിലേക്ക് ജലം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാൽ തീരത്ത് ജനങ്ങൾ ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ്. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി.
Next Story

