Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലപ്പെരിയാർ ജലനിരപ്പ്​ 136.25; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്​

text_fields
bookmark_border
Mullaperiyar Dam
cancel

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്. സ്പിൽവേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് മുന്നറിയിപ്പ് സന്ദേശം നൽകിയത്. നിലവിൽ 136.25 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മാസങ്ങളിൽ തമിഴ്‌നാട്ടിൽ ലഭിച്ച അധിക മഴയെത്തുടർന്ന് മുല്ലപ്പെരിയാറിലെ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ട് പരമാവധി സംഭരണശേഷിക്കടുത്ത് എത്തിയിരുന്നു.

തുടർന്ന് മുല്ലപ്പെരിയാറിൽനിന്ന് വൈഗയിലേക്ക് തമിഴ്നാട് ജലം കൊണ്ടുപോകുന്നത് കുറച്ചിരുന്നു. ഇതേതുടർന്നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. സെക്കൻഡിൽ 2274 ഘനയടി വെള്ളമാണ് നിലവിൽ അണക്കെട്ടിലേക്ക്​ ഒഴുകി എത്തുന്നത്. ഇതിൽ 524 ഘനയടി വെള്ളം തമിഴ്‌നാട് ഒരു സെക്കൻഡിൽ വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നുണ്ട്. 142 അടിയാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം തേക്കടിയിൽ 0.4 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ആഗസ്റ്റിൽ കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു. മൂന്ന് ഷട്ടർ 30 സെ. മീറ്ററാണ് ഉയർത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mullaperiyar water level 136.25; Tamil Nadu issued the first warning
Next Story