Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ:...

മുല്ലപ്പെരിയാർ: മൂന്ന്​ സ്പിൽവേ ഷട്ടറുകൾ അടച്ചു ജ​ല​നി​ര​പ്പ് 140.90 അ​ടി

text_fields
bookmark_border
mullaperiyar
cancel


കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 141 അ​ടി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് ജ​ലം ഒ​ഴു​ക്കാ​ൻ തു​റ​ന്ന നാ​ല്​ സ്പി​ൽ​വേ ഷ​ട്ട​റു​ക​ളി​ൽ മൂ​ന്നെ​ണ്ണ​വും വെ​ള്ളി​യാ​ഴ്ച അ​ട​ച്ചു. ശേ​ഷി​ച്ച ഒ​രു ഷ​ട്ട​ർ 10 സെ.​മീ. മാ​ത്രം തു​റ​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് 130 ഘ​ന അ​ടി ജ​ലം ഒ​ഴു​ക്കു​ന്നു​ണ്ട്.

ജ​ല​നി​ര​പ്പ് 141 അ​ടി​യാ​യ​തോ​ടെ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ആ​ദ്യം ര​ണ്ട് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. പി​ന്നീ​ട് 10 മ​ണി​ക്ക് ര​ണ്ട്​ ഷ​ട്ട​റു​ക​ൾ​കൂ​ടി തു​റ​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് 1544 ഘ​ന അ​ടി ജ​ലം തു​റ​ന്നു​വി​ട്ടി​രു​ന്നു.

അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ജ​ല​ത്തി​െൻറ അ​ള​വ്​​ സെ​ക്ക​ൻ​റി​ൽ 2300ൽ​നി​ന്ന്​ 2000 ഘ​ന അ​ടി​യാ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്. തേ​നി ജി​ല്ല​യി​ൽ വ്യാ​പ​ക മ​ഴ​പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ലം എ​ടു​ക്കു​ന്ന​ത് കു​റ​ച്ച​തെ​ന്നാ​ണ് ത​മി​ഴ്നാ​ട് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ഇ​തി​നി​ടെ, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ്​ വീ​ണ്ടും ഉ​യ​ർ​ന്നു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 2399.70 അ​ടി​യി​ലെ​ത്തി.

ജ​ല​നി​ര​പ്പ്​ ക്ര​മീ​ക​രി​ക്കാ​ൻ വ്യാ​ഴാ​ഴ്​​ച 40 സെ.​മീ. ഉ​യ​ർ​ത്തി​യ ചെ​റു​തോ​ണി ഡാ​മി​െൻറ മൂ​ന്നാം ന​മ്പ​ർ ഷ​ട്ട​ർ​വ​ഴി​ സെ​ക്ക​ൻ​റി​ൽ 40 ക്യു​മ​ക്​​സ്​ വെ​ള്ളം പു​റ​ത്തേ​ക്ക്​ ഒ​ഴു​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 96.07 ശ​ത​മാ​നം വെ​ള്ളം അ​ണ​ക്കെ​ട്ടി​ലു​ണ്ട്​. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി.



Show Full Article
TAGS:Mullaperiyar dam 
News Summary - Mullaperiyar: Three spillway shutters closed
Next Story