Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ: ആറ്​...

മുല്ലപ്പെരിയാർ: ആറ്​ ഷട്ടർ അടച്ചു

text_fields
bookmark_border
മുല്ലപ്പെരിയാർ: ആറ്​ ഷട്ടർ അടച്ചു
cancel

കു​മ​ളി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ലേ​ക്ക് ഉ​യ​രു​മെ​ന്ന ഘ​ട്ടം എ​ത്തി​യ​തോ​ടെ കൂ​ട്ട​ത്തോ​ടെ തു​റ​ന്ന ഏ​ഴ്​ സ്പി​ൽ​വേ ഷ​ട്ട​റു​ക​ളി​ൽ ആ​റും ബു​ധ​നാ​ഴ്ച ത​മി​ഴ്നാ​ട് അ​ട​ച്ചു. ശേ​ഷി​ക്കു​ന്ന ഒ​രു ഷ​ട്ട​ർ വ​ഴി അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ഇ​ടു​ക്കി​യി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 136 ഘ​ന അ​ടി ജ​ലം മാ​ത്ര​മാ​ണ് ഒ​ഴു​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.65 അ​ടി​യാ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി സ്പി​ൽ​വേ​യി​ലെ ഏ​ഴ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 3949 ഘ​ന അ​ടി ജ​ലം ഒ​ഴു​ക്കി​യ​ത്.

ജ​ല​നി​ര​പ്പ് നി​ശ്ചി​ത അ​ള​വി​ൽ നി​യ​ന്ത്രി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യി ത​മി​ഴ്നാ​ട് വീ​ഴ്ച വ​രു​ത്തു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് രാ​ത്രി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തും കൂ​ടു​ത​ൽ ജ​ലം ഒ​ഴു​ക്കു​ന്ന​തും. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി രാ​ത്രി ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തും പ​ക​ൽ ഇ​വ അ​ട​ക്കു​ന്ന​തും പ​തി​വാ​യ​ത്​ തീ​ര​ദേ​ശ​വാ​സി​ക​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നും ഭീ​തി​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​നി​ര​പ്പ് നി​ശ്ചി​ത അ​ള​വി​ൽ നി​യ​ന്ത്രി​ച്ചു​നി​ർ​ത്താ​ൻ കേ​ര​ള​വും ഇ​ട​പെ​ടു​ന്നി​െ​ല്ല​ന്നാ​ണ് പ​രാ​തി. ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ൽ 141.35 അ​ടി ജ​ല​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ്​ 2400.46 അ​ടി​യാ​ണ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 96.96 ശ​ത​മാ​നം വെ​ള്ള​മാ​ണുള്ള​ത്. പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​െൻറ മൂ​ന്ന്​ ഷ​ട്ട​റു​ക​ൾ ബു​ധ​നാ​ഴ്​​ച 60 സെ.​മീ. വീ​തം തു​റ​ന്നു. ഇ​തു​വ​​ഴി സെ​ക്ക​ൻ​ഡി​ൽ 130 ഘ​ന​യ​ടി ​െ​വ​ള്ള​മാ​ണ്​ പ​ന്നി​യാ​ർ പു​ഴ​യി​ലേ​ക്ക്​​ ഒ​ഴു​ക്കി​യ​ത്.

Show Full Article
TAGS:Mullaperiyar dam 
News Summary - Mullaperiyar: Six shutters closed
Next Story